Image

റൊമാന്റിക് നിമിഷങ്ങള്‍ പങ്ക് വച്ച് അഭയഹിരണ്‍മയി

Published on 29 December, 2019
റൊമാന്റിക് നിമിഷങ്ങള്‍ പങ്ക് വച്ച് അഭയഹിരണ്‍മയി
സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള ഗായിക അഭയ ഹിരണ്‍മയിയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. എന്നാല്‍ പലരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോട്ടങ്ങള്‍ നടത്തുകയും മുന്‍വിധികള്‍ നടക്കുകയും ചെയ്യുമ്പോള്‍ അഭയയും ഗോപിയും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്.
ഞങ്ങളുടെ ചുമ്മ ചുമ്മ നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പോടെ മനോഹരമായൊരു വീഡിയോയാണ് അഭയ തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പ്ലേറ്റില്‍ ഗോപി സുന്ദര്‍ താളമിടുകയും അതിനൊത്ത് അഭയ പാടുകയും ചെയ്യുന്ന രസകരമായ വീഡിയോയില്‍ എന്റെ ക്രിസ്മസ് പപ്പ എന്നും അഭയ കുറിച്ചിട്ടുണ്ട്. വ്യക്തി ജീവിതത്തില്‍ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളില്‍ ഗോപീ സുന്ദറിന്റെ സംഗീതത്തില്‍ അഭയ പാടിയിട്ടുണ്ട്. ഗൂഢാലോചനയിലെ കോയിക്കോട് പാട്ട് മലയാളത്തില്‍ വലിയ ഓളമാണ് സൃഷ്ടിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക