Image

കിടിലന്‍ ലുക്കില്‍ ദിലീപ് ; ഇത് എന്തിനുള്ള പുറപ്പാടാണെന്ന് ആരാധകര്‍

Published on 29 December, 2019
കിടിലന്‍ ലുക്കില്‍ ദിലീപ് ; ഇത് എന്തിനുള്ള പുറപ്പാടാണെന്ന് ആരാധകര്‍

ജനപ്രിയ നായകന്‍ ദിലീപിന്റെ അതീവ സ്‌റ്റൈലിഷ് ലുക്കിലുള്ള പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ശ്രദ്ധാകേന്ദ്രം. ഇന്ന് രാവിലെ ദിലീപ് തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.ചിത്രം പുറത്തിറങ്ങി കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വലിയ രീതിയില്‍ ഹിറ്റായിരിക്കുകയാണ്. നരച്ച താടിയിലും മുടിയിലും മാസ് ലുക്കിലാണ് ചിത്രത്തില്‍ ദിലീപ്. ഈ ഗെറ്റപ്പില്‍ ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇത് എന്തിനുള്ള പുറപ്പാടാണെന്നാണ് ചിലരുടെ കമന്റുകള്‍. 

ക്രിസ്മസ് റിലീസായി എത്തിയ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം മൈ സാന്റാ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ സാന്താക്ലോസ് വരുന്നതും തുടര്‍ന്നുണ്ടാകുന്ന നിമിഷങ്ങളും പങ്കുവയ്ക്കുന്ന ഈ സിനിമ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
വാള്‍ പോസ്റ്റര്‍ എന്റര്‍ടൈയ്ന്‍മെന്റസിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഓ കെ, സജിത് കൃഷ്ണ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, മാനസ്വി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന്‍ സിറിയക് എഴുതുന്നു. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കിനാവള്ളിയാണ് സുഗീതിന്റെ അവസാന ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക