Image

അല വൈകുണ്ഠപുരം ലോയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ എത്തി

Published on 29 December, 2019
അല വൈകുണ്ഠപുരം ലോയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ എത്തി

അല്ലു അര്‍ജുന്‍, പൂജാ ഹെഗ്‌ഡെ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന അല വൈകുണ്ഠപുരംലോ എന്ന ചിത്രം ഉടന്‍ പുറത്തിറങ്ങും.ചിത്രത്തിലെ ആണ്ടവാ ആണ്ടവാ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.


ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അല വൈകുണ്ഠപുരംലോ. തമന്‍ എസ് ചിത്രത്തിന് വേണ്ടി സംഗീതസംവിധാനം നിര്‍വഹിക്കുന്നു. നിവേദ പേതുരാജ്, തബു, നവ്ദീപ്, സുശാന്ത്, സുനില്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജനുവരിയില്‍ സിനിമ തിയറ്ററുകളിലെത്തും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക