Image

അനിയന്‍ ജോര്‍ജും ഡോ. ജേക്കബ് തോമസും ലോക കേരള സഭയില്‍പങ്കെടുക്കും

Published on 29 December, 2019
അനിയന്‍ ജോര്‍ജും ഡോ. ജേക്കബ് തോമസും ലോക കേരള സഭയില്‍പങ്കെടുക്കും
തിരുവനന്തപുരം: ഫോമാ നേതാക്കളായ അനിയന്‍ ജോര്‍ജ്, ഡോ. ജേക്കബ് തോമസ് എന്നിവരും ലോക കേരള സഭയില്‍ പങ്കെടുക്കും. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി 22 പേരാണു സഭയില്‍ പങ്കെടുക്കുക.

നാലു വിഷയങ്ങളാണു ഗവണ്മെന്റിന്റെ പരിഗണക്കായി സമര്‍പ്പിക്കുകയെന്നു അനിയന്‍ ജോര്‍ജ് പറഞ്ഞു. ഒ.സി.ഐ. സംബന്ധമായ വിഷയങ്ങള്‍, അമേരിക്കയില്‍ മരിക്കുന്ന മലയാളികളുടെ മ്രുതദേഹംആവശ്യമെങ്കില്‍ നാട്ടിലെത്തിക്കാന്‍ സര്‍ക്കാറിന്റെ സഹായം, പ്രവാസി സ്വത്ത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പ്രത്യേക ട്രൈബുണല്‍, അമേരിക്കയിലെ പോലെ റിയല്‍ എസ്റ്റേറ്റ് കാര്യങ്ങള്‍ നിയമാനുസ്രുതമാക്കുക എന്നിവ. ഇക്കാര്യങ്ങളില്‍ ചര്‍ച്ച നടക്കുകയും സര്‍ക്കാറിന്റെ ശ്രദ്ധ പതിയുകയും ചെയ്താല്‍ അത് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.

വീണ്ടും മരം വച്ചു പിടിപ്പിച്ചുള്ള വനവല്ക്കരണമാണു തന്റെ മുഖ്യ വിഷയമെന്നു പരിസ്ഥിതി സയന്‍സില്‍ ഡോക്ടറേറ്റുള്ള ഡോ. ജേക്കബ് തോമസ് പറഞ്ഞു. കഴിഞ്ഞ തവണത്തെ ഗ്രീന്‍ കേരള പ്രോജക്റ്റിന്റെ തുടര്‍ച്ച തന്നെയാണിത്.

അമേരിക്കയില്‍ സംഘടനാ രംഗത്തെ ഏറ്റവും സജീവ വ്യക്തി എന്നു പറയാവുന്ന അനിയന്‍ ജോര്‍ജ് ഫോമയുടെ അടുത്ത പ്രസിഡന്റായി മല്‍സരിക്കുന്നു. സമൂഹം അഭിമുഖീകരിക്കുന്ന ഏതൊരു പ്രശ്‌നത്തിനും പരിഹാരം കണ്ടെത്താന്‍ അനിയന്‍ എന്നും മുന്നിലുണ്ടാകും.നാട്ടിലും സംഘടനാ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചു.കേരള യൂണ്വേഴ്‌സിറ്റി യൂണിയന്‍ ജോ. സെക്രട്ടറി, എറണാകുളം ഗവണ്മെന്റ് ലോ കോളജ് കൗണ്‍സിലര്‍, കേരള സ്റ്റുഡന്റ് കോണ്‍ഗ്രസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള ഹൈക്കോടതിയില്‍ അഡ്വക്കറ്റായും പ്രവര്‍ത്തിച്ചു.

അമേരിക്കയിലെത്തിയ ശേഷം കേരള അസോസിയേഷന്‍ ഓഫ് ന്യ് ജെഴ്‌സി പ്രസിഡന്റും ചെയര്‍മാനുമായി. ഫൊക്കാന ജനറല്‍ സെക്രട്ടറി, തുടര്‍ന്നു ഫോമാ സ്ഥാപക സെക്രട്ടറി. ഇപ്പോള്‍ കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക ചെയര്‍മാന്‍.

പ്രതിപക്ഷത്തിനു എതിര്‍പ്പുണ്ടെങ്കിലും ലോക കേരള സഭ മികച്ച ആശയമാണെന്നു ഡോ. ജേക്കബ് തോമസ് പറയുന്നു. കേരള ബാങ്ക് പോലെയുള്ള പദ്ധതികള്‍ വന്നത് കേരള സര്‍ക്കാറും പ്രവാസികളും തമ്മിലുള്ള നല്ല ബന്ധം കൊണ്ടാണ്.

പ്രളയം വന്നപ്പോള്‍ അഞ്ചു ലക്ഷം രൂപ സ്വന്തമായും 3050 ഡോളര്‍ ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്റെ (അല) പേരിലും അദ്ധേഹം മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കു നല്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം എത്തിക്കുക ദൗത്യമായി സ്വീകരിച്ചിരിക്കുന്നു. മികച്ച രീതിയില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടും 9 മക്കളിലൊരാളായ തനിക്കു കോളജില്‍ പോകാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല എന്ന അനുഭവത്തില്‍ നിന്നാണിതിന്റെ പ്രചോദനം. തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കൊല്ലം ഫാത്തിമാ മാതാ കോളജില്‍ പഠനം തുടര്‍ന്നു.

1985-ല്‍ അമേരിക്കയിലെത്തിയ ശേഷം യു.എസ്. നേവിയില്‍ ചേര്‍ന്നു. അവിടെ വച്ച് പഠനം തുടര്‍ന്നു ഡോക്ടറേറ്റ് എടുത്തു.

പിന്നീട് ന്യു യോര്‍ക്ക് സിറ്റി ട്രാന്‍സിറ്റില്‍ മനേജറായി റിട്ടയര്‍ ചെയ്തു. കൊല്ലത്ത് ഹോട്ടലും ബിയര്‍ പാര്‍ലറും നടത്തുന്നു. അതിനാല്‍ കേരള ബന്ധം സജീവം.
Join WhatsApp News
ജോയ് കോരുത് 2019-12-29 02:43:05
കേരള സഭയിൽ അവതരിപ്പികണ്ട ഒരു വിഷയമല്ല OCI. അത്പോലെ, പ്രവാസി സ്വത്ത് സംരക്ഷണം, അതും കേന്ദ്രത്തിന്റെ പരിധിയിൽ വരും. ഈ കേരള സഭയിൽ അവതരിപ്പിക്കാൻ പോകുന്നു എന്ന് പറയുന്നതിന്റെ ഒരു പകർപ്പ് ഞങ്ങൾക്കും കൂടി തരാമായിരുന്നു. അങ്ങ് കേന്ദ്രത്തിൽ പിടിയുള്ള ഫോമാ നേതാക്കളും ഇവിടെയുണ്ട്. ആശംസകൾ
Thomas K, NY 2019-12-29 13:33:42
എന്തു ലോക സഭ. ക്യാ ഫലം! ആർക്കെന്തു പ്രയോജനം. ഇവരൊക്കെ പങ്കെടുത്താൽ ഇപ്പം ഒലത്തും. കുറച്ചു പ്രവാസികളെ കൂടി ആത്മഹത്യ ചെയ്യിച്ചേ ഇവനൊക്കെ അടങ്ങൂ.
ചേട്ടൻ 2019-12-29 19:42:08
ക്ഷമിക്കണം . നിങ്ങൾ വളരെ അസ്വസ്ഥരാണെന്ന് ഞങ്ങൾക്കറിയാം . പക്ഷെ ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിയല്ലേ പറ്റൂ . നിങ്ങൾക്ക് നെഞ്ചിൽ കയ്യി വച്ച് പറയാൻ സാധിക്കുമോ നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടിയാണ് ജീവിക്കുനന്നതെന്ന് ? ഇല്ല കഴിയില്ല .  ഞങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാക്കാൻ  ഞങ്ങൾ ശ്രമിക്കുമ്പോൾ , അതിൽ നിന്ന്   നിങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടെങ്കിൽ  ഞങ്ങൾക്ക് സന്തോഷ കുറവില്ല.  എന്നാൽ അങ്ങനെ ആകട്ടെ . ഞങ്ങൾക്ക് ലോക മഹാസഭയിലേക്ക് പോകാൻ സമയമായി .


പപ്പു 2019-12-29 20:13:24
അത് ശരിയാണ് . നിങ്ങൾ ആരാണെന്ന് നിങ്ങൾക്കറിയാൻ വയ്യങ്കിൽ , നിങ്ങൾ ആരാണെന്ന് നിങ്ങൾ എന്നോട് ചോദിക്ക് . ഹീ ഹീ .  ഹ 


കൊച്ചേട്ടൻ 2019-12-29 20:39:35
പോയി വരൂ ചേട്ടാ. മംഗളോ ഭവന്തൂ. പോയതു പോലെ ഇങ്ങു തിരിച്ചുവരണം. അല്ലെങ്കിൽ വലിയ തീരാ നഷ്ടമാകും.
കുഞ്ഞനിയൻ 2019-12-29 21:48:08
പോകുമ്പോൾ ശരിയായിട്ടുള്ള   O.C.I കാർഡ് കയ്യിൽ എടുത്തേക്കണം . അല്ലെങ്കിൽ ഇടയ്ക്ക് കുടുങ്ങിപോകാൻ സാധ്യതയുണ്ട് 
Arumugham Chettiar 2019-12-29 22:33:11
പോയി അമേരിക്കൻ മലയാളികളെ നന്നാക്കിയിട്ട് വരു ഡാക്കിട്ടർ സാറും വക്കീൽ സാറും.
Pappu 2019-12-30 07:50:26
കുഞ്ഞനിയാ ഞങ്ങൾക്ക് ഒസിഐ ഒന്നും ആവശ്യമില്ല. ഞങ്ങൾ കേന്ദ്രത്തിൽ വലിയ പിടിയുള്ളവരാ. ഞങ്ങളെ കടിക്കാൻ വരുന്നവരെ ഞങ്ങൾ വാലു കൊണ്ട്‌ ഇറുക്കി ഓടിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക