Image

ഇസ്രായേലില്‍ ലിക്കുഡ് പാര്‍ട്ടി നേതൃസ്ഥാനം ബെഞ്ചമിന്‍ നെതന്യാഹുവിന്

പി പി ചെറിയാന്‍ Published on 28 December, 2019
ഇസ്രായേലില്‍ ലിക്കുഡ് പാര്‍ട്ടി നേതൃസ്ഥാനം ബെഞ്ചമിന്‍ നെതന്യാഹുവിന്
ജറുസലേം: ഇസ്രായേലില്‍  (Likud – National Liberal Movement) പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് വിജയം. പുതിയ പാര്‍ട്ടി തലവനായി നെതന്യാഹു തെരഞ്ഞെടുക്കപ്പെട്ടു. ഗിദിയോണ്‍ സാര്‍ ആയിരുന്നു തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ എതിരാളി.നെതന്യാഹു 72.5 ശതമാനം വോട്ട് നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഗിദിയോണിന് 27.5 ശതമാനം വോട്ടാണ് നേടാനായത്.

മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ നെതന്യാഹുവായിരിക്കും പാര്‍ട്ടിയെ നയിക്കുക. തോല്‍വി സമ്മതിക്കുന്നെന്നും നെതന്യാഹുവിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സാര്‍ പറഞ്ഞു. 12 മാസത്തിനിടെ മൂന്നാമത്തെ തവണയാണ് ഇസ്‌റായേലില്‍  പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ക്കാലം ഭരിച്ച പ്രധാനമന്ത്രിയാണ് ഇദ്ദേഹം. ഒട്ടേറെ അഴിമതി ആരോപണങ്ങളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്.

ലിക്കുഡ് പാര്‍ട്ടിയില്‍ കാര്യമായ പിന്തുണയുള്ള ആളാണ് നെതന്യാഹുവെങ്കിലും അഴിമതിയാരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ ബാധിച്ചേക്കുമെന്ന് വിദേശ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.തന്നെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് തെരെഞ്ഞെടുത്തതിന് നെതന്യാഹു ട്വിറ്ററിലൂടെ നന്ദിയറിയിച്ചിരുന്നു.


ഇസ്രായേലില്‍ ലിക്കുഡ് പാര്‍ട്ടി നേതൃസ്ഥാനം ബെഞ്ചമിന്‍ നെതന്യാഹുവിന് ഇസ്രായേലില്‍ ലിക്കുഡ് പാര്‍ട്ടി നേതൃസ്ഥാനം ബെഞ്ചമിന്‍ നെതന്യാഹുവിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക