Image

ഫോമാ വിമന്‍സ് ഫോറം മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്‍ ചാപ്റ്റര്‍ 2020- 2022 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു

(രാജു ശങ്കരത്തില്‍, ഫോമാ ന്യൂസ് ടീം). Published on 28 December, 2019
ഫോമാ വിമന്‍സ് ഫോറം മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്‍ ചാപ്റ്റര്‍ 2020- 2022 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു
ഫിലാഡല്‍ഫിയ: അമേരിക്കന്‍ പ്രവാസി മലയാളി സ്ത്രീ സമൂഹത്തിന്‍റെ ശക്തമായ കൂട്ടായ്മയായ ഫോമ വിമന്‍സ് ഫോറത്തിന്റെ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്‍ ചാപ്റ്റര്‍ 2020 – 2022 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. രേഖാ ഫിലിപ്പ് ചെയര്‍ പേഴ്‌സണായും, ശ്രീദേവി അജിത്കുമാര്‍ വൈസ് ചെയര്‍പേഴ്‌സണായും, ശ്രീതുളസി സെക്രട്ടറിയായും, രുഗ്മിണി ശ്രീജിത്ത്  ട്രഷറാറായും തിരഞ്ഞെടുക്കപ്പെട്ടു. ഡോക്ടര്‍  ജെയ്‌മോള്‍ ശ്രീധര്‍ നാഷണല്‍ വിമണ്‍ റെപ്രസെന്റ്‌ററ്റീവായും അബിതാ ജോസ് നാഷണല്‍ വൈസ് ചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഡോക്ടര്‍ സാറാ ഈശോ, ഷീലാ ശ്രീകുമാര്‍ എന്നിവര്‍ എക്‌സ് ഒഫിഷ്‌ലുകളായി നിലകൊള്ളും. അഷിതാ ശ്രീജിത്ത്, അജു തര്യന്‍, സിമി സൈമണ്‍, ഡാലിയാ ചന്ദ്രോത്ത് എന്നിവരാണ് കമ്മറ്റി മെംബേര്‍സ് .

ഫോമായുടെ ശക്തമായ ഒരു വിംഗാണ് വനിതാ ഫോറം. അമേരിക്കന്‍ ഐക്യനാടുകളില്‍ എമ്പാടും വ്യാപാരിച്ചു കിടക്കുന്ന മലയാളി വനിതാ സമൂഹത്തിന്റെ ഐക്യമത്വത്തില്‍ നിന്നുരുത്തിരിഞ്ഞ കൂട്ടായ്മയാണ് ഇത്. നാനാതുറകളില്‍ നിന്നും മലയാളികളുടെ ഉന്നമനത്തിനായി നിലകൊള്ളുന്ന ഫോമാ വനിതാ ഫോറത്തിന്റെ പദ്ധതികള്‍ക്കെല്ലാം തന്നെ മികച്ച ജനപിന്തുണയാണ് ലഭിക്കുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് ഏബ്രാഹാം, ട്രഷറാര്‍ ഷിനു ജോസഫ്, റീജിയണല്‍ വൈസ് പ്രസിഡന്റ് ബോബി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക