Image

കാലം (സി.ജി. പണിക്കര്‍, കുണ്ടറ)

Published on 28 December, 2019
കാലം (സി.ജി. പണിക്കര്‍, കുണ്ടറ)
കടന്നുപോകും കാലം കൊഴിയും പൂക്കള്‍ പോലെ
കഴിഞ്ഞു പോകും എല്ലാം കനവിലെന്നപോലെ .

ഒളിച്ചു വച്ചതെല്ലാം ഇരുളില്‍ മറഞ്ഞു പോയി
വിളിച്ചു ചൊന്നതെല്ലാം വാളായി മുന്നിലെത്തി
കരളില്‍ വിടര്‍ന്നതെല്ലാം കദനത്തിന്‍ പൂക്കളായി
കവിളില്‍ വിരിഞ്ഞതെല്ലാം കണ്ണുനീര്‍ പൂക്കളായി .

എഴുതി വച്ചതെല്ലാം പകുതി മാഞ്ഞു പോയി
എഴുതാപ്പുറങ്ങളെല്ലാം വായിച്ചു തീര്‍ന്നു പോയി
സ്‌നേഹിച്ചു പോയതെല്ലാം സ്‌നേഹം നടിച്ചവരെ
മോഹിച്ചു പോയതെല്ലാം മരീചികയായി മാറി .

ഞാന്‍ കരുതി വച്ചതെല്ലാം കടലാസ്സുതോണിയിലായ്
കടവടുത്ത നേരം കടലാസ്സു തോണി മുങ്ങി ,
നിങ്ങള്‍ കരുതി വച്ചിടേണം കരുത്തേറും തോണിയൊന്ന്
കരുതി നിന്നിടേണം ഈ അലയാറിന്റെ തീരം.

കടന്നുപോകും കാലം കൊഴിയും പൂക്കള്‍ പോലെ
കഴിഞ്ഞു പോകും എല്ലാം കനവിലെന്നപോലെ .




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക