Image

അലക്‌സാണ്ടര്‍ പി.ഇ (72) മയാമിയില്‍ നിര്യാതനായി

ജോർജ് കൊട്ടാരത്തിൽ Published on 28 December, 2019
അലക്‌സാണ്ടര്‍ പി.ഇ (72) മയാമിയില്‍ നിര്യാതനായി
തൊടുപുഴ: കരിമണ്ണൂര്‍ പുറമറ്റത്തു പരേതരായ ഈശോ സി ചാണ്ടി (റിട്ട.ഹെഡ്മാസ്റ്റര്‍), മറിയാമ്മ റ്റി  വി (റിട്ട. ഹെഡ്മിസ്ട്രസ്) ദമ്പതികളുടെ  മകന്‍ അലക്‌സാണ്ടര്‍ പി.ഇ (72  വയസ്സ് ) അമേരിക്കയിലെ മയാമിയില്‍ നിര്യാതനായി. പരേതന്‍  പാലാക്കാട്  ജില്ലയിലും  ഇടുക്കി ജില്ലയില്‍ ദേവിയാര്‍ കോളനി, മുള്ളരിങ്ങാട്, തൊടുപുഴ,  ഗവ. സ്കൂളുകളില്‍  അധ്യാപകനായി സേവനമനുഷ്ഠിച്ചു.

സംസ്കരശു ശ്രുഷകള്‍  ഡിസംബര്‍ 29 ഞായറാഴ്ച  5 മണിക്ക്  ഫ്‌ളോറിഡയിലുള്ള ഫോര്‍ട്ട്  ലോഡര്‍ഡേലിലുള്ള  ഔര്‍ ലേഡി ഓഫ്  ഹെല്‍ത്ത് സിറോമലബാര്‍  ദേവാലയത്തില്‍.

സംസ്കാരചടങ്ങുകള്‍ ഡിസംബര്‍  30 ന് 11 മണിക്ക്  ഔര്‍ ലേഡി ക്വീന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍.

ഭാര്യ: മോഹന മാത്യു ( റിട്ട. അദ്ധ്യാപിക, സെയിന്റ്  സെബാസ്റ്റ്യന്‍സ്  ഹൈസ്കൂള്‍ നെയ്യശേരി,  മുന്‍ കരിമണ്ണൂര്‍  ഗ്രാമപഞ്ചായത്ത് കമ്മിറ്റി  അംഗം, കരിമണ്ണൂര്‍  സര്‍വീസ് സഹകരണ ബാങ്ക്  മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം)

മക്കള്‍: ബിനു, അനു ( ഇരുവരും യു.എസ്.എ). മരുമക്കള്‍: ലിറ്റി, പ്രീതി (ഇരുവരും യു.എസ്.എ)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക