Image

ആനി ലിബു രണ്ടാം വട്ടവും ലോക കേരള സഭയില്‍ അമേരിക്കയില്‍ നിന്നുള്ള ഏക വനിതാ പ്രതിനിധി

Published on 28 December, 2019
ആനി ലിബു രണ്ടാം വട്ടവും ലോക കേരള സഭയില്‍ അമേരിക്കയില്‍ നിന്നുള്ള ഏക വനിതാ പ്രതിനിധി
തിരുവനന്തപുരം: ജനുവരി 1-നു തുടങ്ങുന്ന ലോക കേരള സഭയില്‍ രണ്ടാം വട്ടവും ആനി ലിബു പ്രതിനിധി. അമേരിക്കയില്‍ നിന്നുള്ള ഏക വനിതാ പ്രതിനിധിയാണു വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ വൈസ് ചെയര്‍ ആയ ആനി ലിബു.

സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായ ആനി അഭിനയിച്ച ചിത്രം 'പ്രതി പൂവന്‍ കോഴി' ഇപ്പോള്‍ തീയറ്ററുകളില്‍ ഓടുന്നു. അടുത്ത ചിതം 'ധമാക്ക'  ജനുവരി 2-നുറിലീസ് ചെയ്യും.

വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തീല്‍ ആനി ലിബു കേരളത്തില്‍ ഒട്ടേറേ ചരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേത്രുത്വം നല്‍കുന്നു

കലാ സാംസ്‌കാരിക പാരമ്പര്യം കൈമുതലായുള്ള പലര്‍ക്കും സാധിക്കാത്ത ഇവന്റ് മാനേജ്മെന്റ് പ്രവര്‍ത്തനങ്ങളുടെ സംഘാടക കൂടിയാണ് ആനി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കയില്‍ മലയാളി താരങ്ങളെ സംഘടിപ്പിച്ചു നടത്തുന്ന ഫ്രീഡിയയുടെ നാഫാ ഫിലിം അവാര്‍ഡ് നൈറ്റിന്റെ അമരത്തു നിന്നാണ് സംഘടനാ പ്രവര്‍ത്തന രംഗത്തേക്ക് കടക്കുന്നത്.

പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളും, പ്രതിസന്ധികളും ചര്‍ച്ച ചെയ്യാനും, അവയ്ക്കു പരിഹാരം കാണാനും, അതോടൊപ്പം കേരളത്തിന്റെ വികസനത്തിന് പ്രവാസി ലോകത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്താനും പറ്റുന്ന വേദിയാണൂ ലോക കേരള സഭയെന്നു ആനി പറഞ്ഞു. ലോക കേരളസഭ രൂപീകരിക്കുവാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം തികച്ചും സമയോചിതമായിട്ടാണ് എനിക്ക് തോന്നിയത്.

ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ആദ്യ വനിതാ ട്രസ്റ്റി എന്ന പദവിക്കര്‍ഹയായ ആനി ലിബു ന്യൂയോര്‍ക്ക് മീഡിയാ കണക്ട് മാനേജിങ്ങ് ഡയറക്ടര്‍, കാന്‍സര്‍ റിസേര്‍ച് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

കോളജ് പഠനകാലത്ത്ബാഡ്മിന്റണ്‍, ടെന്നീസ് എന്നീയിനങ്ങളില്‍ താരമായിരുന്നു. സ്പോര്‍ട്സ് രംഗത്തു പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സഹായം നല്‍കുക, ഗ്രീന്‍ കേരളാ പദ്ധതിക്ക് തുടക്കമിടുക തുടങ്ങിയ ആശയങ്ങള്‍ കഴിഞ്ഞ ലോക കേരള സഭയില്‍ അവതരിപ്പിച്ചിരുന്നു. അവയുടെ പ്രവര്‍ത്തനവും പുരോഗതിയും ഇത്തവണ വിലയിരുത്തും
ആനി ലിബു രണ്ടാം വട്ടവും ലോക കേരള സഭയില്‍ അമേരിക്കയില്‍ നിന്നുള്ള ഏക വനിതാ പ്രതിനിധി
ആനി ലിബു രണ്ടാം വട്ടവും ലോക കേരള സഭയില്‍ അമേരിക്കയില്‍ നിന്നുള്ള ഏക വനിതാ പ്രതിനിധി
ആനി ലിബു രണ്ടാം വട്ടവും ലോക കേരള സഭയില്‍ അമേരിക്കയില്‍ നിന്നുള്ള ഏക വനിതാ പ്രതിനിധി
ആനി ലിബു രണ്ടാം വട്ടവും ലോക കേരള സഭയില്‍ അമേരിക്കയില്‍ നിന്നുള്ള ഏക വനിതാ പ്രതിനിധി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക