Image

പിറന്നാള്‍ ദിനത്തില്‍ സല്‍മാനെ കാണാന്‍ നിറഞ്ഞ്കവിഞ്ഞ് ജനം; കണ്ണുനിറഞ്ഞ് താരം

Published on 28 December, 2019
പിറന്നാള്‍ ദിനത്തില്‍ സല്‍മാനെ കാണാന്‍ നിറഞ്ഞ്കവിഞ്ഞ് ജനം; കണ്ണുനിറഞ്ഞ് താരം
ബോളവുഡിലെ സൂപ്പര്‍ താരങ്ങളുടെ പിറന്നാള്‍ ദിനങ്ങള്‍ അവരുടെ ആരാധകര്‍ വലിയ രീതിയില്‍ ആഘോഷിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലെ ആശംസകള്‍ക്ക് പുറമെ താരങ്ങളെ വീടിനുമുന്നിലെത്തി സന്ദര്‍ശിക്കുക എന്ന പതിവുണ്ട്. ഷാരൂഖ് ഖാന്റെ പല പിറന്നാളുകള്‍ക്കും ആരാധകര്‍ വീട്ടില്‍ കൂട്ടമായി എത്തി ആശംസകള്‍ നേരുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു

ഇപ്പോഴിതാ ബോളിവുഡ് താരം  സല്‍മാന്‍ ഖാന്റെ പിറന്നാളിനും അത്തരത്തില്‍ വന്‍ കുട്ടാമയെത്തി സല്‍മാനെ അമ്പരപ്പിച്ചിരിക്കുകയാണ് ആരാധകര്‍. തന്റെ ആരാധകരുടെ സ്നേഹം കണ്ട് കണ്ണ് നിറയുന്ന  വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സല്‍മാന്‍ ഖാന്റെ 54-ാം പിറന്നാള്‍ ഇന്നലെ ആയിരുന്നു 

പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തെ തേടി മറ്റൊരു സന്തോഷവാര്‍ത്തയും എത്തി. സഹോദരി അര്‍പ്പിത ഖാന്‍ ശര്‍മ്മയ്ക്ക് രണ്ടാമത്തെ കുട്ടി ജനിച്ചു എന്നതായിരുന്നു ആ വാര്‍ത്ത. അര്‍പ്പിതയുടേയും ആയുഷിന്റേയും രണ്ടാമത്തെ കുട്ടിയാണിത്. അയാത് എന്നാണ് പെണ്‍കുട്ടിയ്ക്ക് പേരിട്ടിരിക്കുന്നത്.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക