Image

പ്രവാസക്കാഴ്ച മള്‍ട്ടീമീഡിയ പ്രദര്‍ശനം ഞായറാഴ്ച അയ്യന്‍കാളി ഹാളില്‍

Published on 28 December, 2019
പ്രവാസക്കാഴ്ച മള്‍ട്ടീമീഡിയ പ്രദര്‍ശനം ഞായറാഴ്ച അയ്യന്‍കാളി ഹാളില്‍
തിരുവനന്തപുരം: ലോക കേരള സഭയുടെ ഭാഗമായി കേരള മീഡിയ അക്കാദമി ഒരുക്കിയ 'പ്രവാസക്കാഴ്ച' ഞായറാഴ്ച രാവിലെ മുതല്‍ മഹാത്മാ അയ്യങ്കാളി ഹാളില്‍ കാണികള്‍ക്ക് ആസ്വദിക്കാം. പ്രവാസജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ അവതരിപ്പിക്കുന്ന നിരവധി ചിത്രങ്ങളും രേഖകളും വിഡിയോകളുമടങ്ങിയ മള്‍ട്ടീമീഡിയ പ്രദര്‍ശനമാണ് ഡിസംബര്‍ 29 മുതല്‍ 31 വരെ ഒരുക്കിയിരിക്കുന്നത്. നാല് പതിറ്റാണ്ടാണ്ടിലേറെയായി ഇന്ത്യന്‍ ഫോട്ടോഗ്രാഫി രംഗത്തെ പ്രധാനിയായ വനിതാ ഫോട്ടോഗ്രാഫര്‍ സരസ്വതി ചക്രബര്‍ത്തി വൈകിട്ട് 3 മണിക്ക് മള്‍ട്ടീമീഡിയ പ്രദര്‍ശനം ഉത്ഘാടനം നിര്‍വ്വഹിക്കും.

ദി ഹിന്ദു ഡെപ്യൂട്ടി ഫോട്ടോഗ്രാഫി എഡിറ്റര്‍ ഷാജു ജോണ്‍ ഫോട്ടോയും ജീവിതവും എന്ന വിഷയത്തില്‍ പ്രേക്ഷകരോട് സംവദിക്കും. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും ഈ പ്രദര്‍ശനത്തില്‍ ഉണ്ടാവും. ലോകത്തിന്റെ ഏതുഭാഗത്തു നിന്നു വേണമെങ്കിലും ഓണ്‍ലൈനായി ഈ പ്രദര്‍ശനം കാണുന്നതിനുള്ള വെര്‍ച്വല്‍ റിയാലിറ്റി സങ്കേതവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെര്‍ച്വല്‍ റിയാലിറ്റി എക്സിബിഷന് നേതൃത്വം നല്‍കുന്നത് പ്രശസ്ത ഫോട്ടോഗ്രാഫര്‍ ലീന്‍ ബി. തോബിയാസാണ്. ക്യു.ആര്‍ കോഡിലൂടെ ചിത്രങ്ങള്‍ കാണാനുള്ള സൗകര്യവുമുണ്ടാകും.

സോമന്‍ ബേബി ( ബഹ്റൈന്‍ ), വെങ്കിടേഷ് രാമകൃഷ്ണന്‍ (ഫ്രന്റ്‌ലൈന്‍ ), എന്‍ അശോകന്‍ ( മാതൃഭൂമി ), സുനില്‍ ട്രൈസ്റ്റാര്‍ ( യു എസ് ) എന്നിവരും ഉഘാടനത്തില്‍ പങ്കെടുക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക