Image

ജര്‍മന്‍വിംഗ്‌സില്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്ക്

Published on 28 December, 2019
ജര്‍മന്‍വിംഗ്‌സില്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്ക്
ബര്‍ലിന്‍: ജര്‍മന്‍വിംഗ്‌സിന്റെ ക്യാബിന്‍ ക്രൂ മൂന്നു ദിവസം പണിമുടക്കും. യുഎഫ്ഒ യൂണിയനാണ് ലുഫ്താന്‍സയുടെ സബ്‌സിഡയറിയായ എയര്‍ലൈന്‍ കമ്പനിയില്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരത്തിന് ആഹ്വാനം ചെയ്യുന്നതെന്ന് യൂണിയന്‍ നേതാക്കള്‍. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വിമാന സര്‍വീസുകളെ ഇതു കാര്യമായി ബാധിക്കും.

ജര്‍മന്‍വിംഗ്‌സിന്റെ മുപ്പതു വിമാനങ്ങളും 1400 ജീവനക്കാരെയും യൂറോവിംഗ്‌സില്‍ ലയിപ്പിക്കുമ്പോള്‍ ജീവനക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച വ്യക്തമായ ധാരണ നല്‍കാത്തതാണ് സമരത്തിനു കാരണം.

എന്നാല്‍, തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇതല്ല മാര്‍ഗമെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. അടുത്ത മാസം ചര്‍ച്ച നടത്താനിരിക്കെയാണ് യൂണിയനുകളുടെ സമരപ്രഖ്യാപനമെന്നും പ്രതിനിധികള്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക