Image

അനുഷ്‌ക ഷെട്ടി ഇനി ആക്‌ഷന്‍ താരമായി വരും

Published on 28 December, 2019
 അനുഷ്‌ക ഷെട്ടി ഇനി ആക്‌ഷന്‍ താരമായി വരും

തെന്നിന്ത്യന്‍ നായിക അനുഷ്‌ക ഷെട്ടി ഇനി ആക്‌ഷന്‍ താരമായി വരും. ബാഹുബലിയില്‍ ആയുധമെടുത്ത് പോരാടുന്ന പെണ്ണിനെ അവതരിപ്പിച്ച താരം ഗൗതം മേനോന്‍ ചിത്രത്തിനുവേണ്ടി ത്രസിപ്പിക്കുന്ന ആക്‌ഷന്‍ രംഗങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. സിനിമയിലെ സാഹസികരംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ താരം നേരിട്ടെത്തും.


ബാഗ്മതി ആണ് അവസാനമിറങ്ങിയ അനുഷ്‌ക ഷെട്ടി ചിത്രം. ഇതിനുശേഷം പുതിയ തെലുഗു ചിത്രങ്ങള്‍ക്കൊന്നും താരം സമയം നല്‍കിയിട്ടില്ല. ചിരഞ്ജീവി ചിത്രം സെയ്യ നരസിംഹറെഡ്ഡിയില്‍ അതിഥിതാരമായി അനുഷ്‌ക എത്തിയിരുന്നു. തെലുഗിലും തമിഴിലും ഒരേസമയം ചിത്രീകരിക്കുന്ന ഗൗതംമേനോന്‍ ചിത്രം ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. 2020 അവസാനം മാത്രമേ ചിത്രം റിലീസ് ചെയ്യു.

പ്രമുഖ സംവിധായകന്‍ ഗോവിന്ദ് നിഹലാനിയുടെ നോവലിനെ അധികരിച്ചാണ് സിനിമ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗൗതം മേനോനൊപ്പമുള്ള അനുഷ്‌കയുടെ രണ്ടാംചിത്രമാണിത്.


നിശബ്ദം ആണ് അനുഷ്‌കയുടെ ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം. ആര്‍ മാധവനാണ് ചിത്രത്തിലെ നായകന്‍. മൂകയായ ചിത്രകാരിയെയാണ് അനുഷ്‌ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹേമന്ദ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ഇറങ്ങും. അമേരിക്കയായിരുന്നു പ്രധാന ലൊക്കേഷന്‍. ഹോളിവുഡ് താരങ്ങളും സിനിമയിലുണ്ട്. ജനുവരി 31ന് സിനിമ റിലീസ് ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക