Image

അച്ഛനെന്ന നിലയില്‍ താന്‍ മകളോട് മാപ്പ് പറയുന്നു വെളിപ്പെടുത്തലുമായി നടന്‍ ശരത്കുമാര്‍

Published on 28 December, 2019
അച്ഛനെന്ന നിലയില്‍ താന്‍ മകളോട് മാപ്പ് പറയുന്നു വെളിപ്പെടുത്തലുമായി നടന്‍ ശരത്കുമാര്‍

തമിഴിലും മലയാളത്തിലും ഏറെ ആരാധകരുള്ള താരമാണ് ശരത്കുമാര്‍ അച്ഛനെ പോലെ മകള്‍ വരലക്ഷ്മിയും തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളാണ് .സിനിമയ്ക്കപ്പുറത്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും വരലക്ഷ്മി സജീവമാണ് സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രത്തിനായാണ് താന്‍ കാത്തിരിക്കുന്നതെന്ന് താരം പറഞ്ഞിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി നെഗറ്റീവ് കഥാപാത്രങ്ങളേയും താരം ഏറ്റെടുത്തിരുന്നു. ഇതിന് ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്ന താരം കൂടിയാണ് വരലക്ഷ്മി. ശരത്കുമാറിന്റെ മകളെന്നത്തിനപ്പുറം സ്വന്തമായ ഇടം നേടിയെടുക്കാന്‍ ഈ താരപുത്രിക്ക് കഴിഞ്ഞിട്ടുണ്ട്. ഏത് വിഷയത്തിലും താരത്തിന് സ്വന്തം നിലപാട് ഉണ്ടായിരുന്നു എല്ലാ തരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമൊന്നും താരം തെളിയിച്ചിരുന്നു.


അച്ഛനെന്ന നിലയില്‍ താന്‍ മകളോട് മാപ്പ് പറയുന്നുവെന്ന് ശരത്കുമാര്‍ പറഞ്ഞിരുന്നു. ക്ഷമ ചോദിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. മകളുടെ ആദ്യ സിനിമയായ പോടാ പോടി എന്ന ചിത്രം നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് തിയേറ്ററുകളിലേക്ക് എത്തിയത്. സിനിമയുടെ റിലീസ് മുടങ്ങിയ സമയത്ത് വേണ്ടത്ര സഹായം ചെയ്യാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.


ഇപ്പോള്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്നത് പിറന്താല്‍ പ്രസക്തി എന്ന ചിത്രത്തിലൂടെയുള്ള ശരത്കുമാറിന്റെയും മകള്‍ വരലക്ഷ്മിയുടെയും പുതിയ ചിത്രത്തിന് വേണ്ടിയാണ് .രാധികയും ഈ ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. വരലക്ഷ്മിയായിരുന്നു ചിത്രത്തിലേക്ക് ഇവരെ നിര്‍ദേശിച്ചത്. അച്ഛനും മകളും ഒരുമിച്ചുള്ള വരവ് എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകരും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക