Image

ലോക കേരള സഭയില്‍ പ്രതിനിധികളായി പങ്കെടുക്കാന്‍ നാല് നവയുഗം നേതാക്കളെ കൂടി തെരഞ്ഞെടുത്തു.

Published on 27 December, 2019
ലോക കേരള സഭയില്‍  പ്രതിനിധികളായി  പങ്കെടുക്കാന്‍ നാല് നവയുഗം നേതാക്കളെ കൂടി തെരഞ്ഞെടുത്തു.
ദമ്മാം: ജനുവരി 1,2,3 തീയതികളില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കാന്‍ പോകുന്ന  ലോക കേരള സഭയുടെ  സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുക്കാന്‍ നവയുഗം സാംസ്‌ക്കാരികവേദി ഭാരവാഹികളായ നാല് നേതാക്കള്‍ക്ക് കൂടി  ക്ഷണം ലഭിച്ചു.

നിലവില്‍  ലോകകേരളസഭ അംഗമായ നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയ്ക്ക് പുറമേ,  നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍. ജി, കേന്ദ്ര രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ജമാല്‍ വില്യാപ്പള്ളി, മഞ്ജു മണികുട്ടന്‍ എന്നിവരെയാണ് പ്രതിനിധികളായി തെരഞ്ഞെടുത്തത്.

സംസ്ഥാന സര്‍ക്കാരില്‍ നിന്നും നവയുഗം സാംസ്‌ക്കാരികവേദിയ്ക്ക് ലഭിച്ച ഈ അംഗീകാരത്തിന് കേന്ദ്രകമ്മിറ്റി നന്ദി പറഞ്ഞു. എല്ലാ  നേതാക്കളും കൃത്യമായി സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കുകയും, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കൂട്ടായി പരിശ്രമിയ്ക്കുമെന്നും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.

ലോക കേരള സഭയില്‍  പ്രതിനിധികളായി  പങ്കെടുക്കാന്‍ നാല് നവയുഗം നേതാക്കളെ കൂടി തെരഞ്ഞെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക