Image

മതവികാരം വ്രണപ്പെടുത്തിയതിന് ഫറ ഖാനും രവീണ ടണ്ടനുമെതിരെ കേസ്

Published on 26 December, 2019
മതവികാരം വ്രണപ്പെടുത്തിയതിന് ഫറ ഖാനും രവീണ ടണ്ടനുമെതിരെ കേസ്
ക്രിസ്ത്യാനികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ബോളിവുഡ് താരം രവീണ ടണ്ടന്‍, സംവിധായകനയും നിര്‍മ്മാതാവുമായ ഫറ ഖാന്‍, കൊമേഡിയന്‍ ഭാരതി സിങ് എന്നിവര്‍ക്കെതിരെ പഞ്ചാബ് പോലീസ് കേസെടുത്തു.

സംസ്ഥാനത്തെ ക്രിസ്തീയ വിഭാഗത്തെ പരിഹസിക്കുന്ന വിധം യുട്യൂബ് ഹാസ്യ പരിപാടിക്കിടെ ബാക്ക് ബെഞ്ചേഴ്സില്‍ പരാമര്‍ശം നടത്തിയെന്നാണ് കേസ്. പരിപാടിയ്ക്കെതിരെ ക്രിസ്മസ് ദിനത്തില്‍ ചില ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു.

പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ക്രിസ്ത്യന്‍ സമാജ് മുന്നണിയുടെ പ്രസിഡന്റുമായ സോന മാശിഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ 'ഹല്ലേലൂയ'യെ അപഹാസ്യമായി ചിത്രീകരിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഐപിസി സെഷന്‍സ് 295എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ കൂടാതെ മറ്റ് മൂന്നുപേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക