Image

കേരള ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് റിയാദില്‍

Published on 26 December, 2019
കേരള ജയില്‍ ഡിജിപി  ഋഷിരാജ് സിംഗ് റിയാദില്‍

റിയാദ്: കേരള ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഹൃസ്വസന്ദര്‍ശനാര്‍ഥം റിയാദിലെത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ റിയാദ് ചാപ്റ്ററിന്റെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്താനെത്തിയ ഋഷിരാജ് സിംഗിനെ കൗണ്‍സില്‍ ഭാരവാഹികള്‍ റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.

വെള്ളിയാഴ്ച നോഫാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ വാര്‍ഷികാഘോഷം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 9ന് അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ റിയാദിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിക്കുമെന്നും ഡബ്ല്യൂഎംസി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക