Image

ദുബായ് കെഎംസിസി കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മിറ്റി താലൂക്ക് ഹോസ്പിറ്റലിന് ഹീറ്റര്‍ കൈമാറി

Published on 26 December, 2019
ദുബായ് കെഎംസിസി കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മിറ്റി താലൂക്ക് ഹോസ്പിറ്റലിന് ഹീറ്റര്‍ കൈമാറി

കാസറഗോഡ്: യുഎഇ സഹിഷ്ണുത വര്‍ഷ ആചാരണത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ദുബായ് കെഎംസിസി കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മിറ്റി കാസര്‍ഗോഡ് താലൂക്ക് ഹോസ്പിറ്റലിലേക്ക് ഹീറ്റര്‍ കൈമാറി.

ദുബായ് കെഎംസിസി മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് സുഹൈര്‍ യഹ്യ ഹോസ്പിറ്റല്‍ സുപ്രണ്ട് ഡോ. രാജ റാമിന് ഹീറ്റര്‍ കൈമാറി.യൂത്ത് ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍ യോഗം ഉദ്ഘാടനം ചെയ്തു. മുസ് ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ദുബായ് കെഎംസിസി ജില്ലാ സെക്രട്ടറി ഫൈസല്‍ മുഹ്സിന്‍, മുസ് ലിം യൂത്ത് ലീഗ് കാസര്‍ഗോഡ് മുന്‍സിപ്പല്‍ പ്രസിഡന്റ് അജ്മല്‍ തളങ്കര, ജനറല്‍ സെക്രട്ടറി അഷ്ഫാഖ് തുരുത്തി എന്നിവര്‍ സംബന്ധിച്ചു. ദുബായ് കെഎംസിസി കാസര്‍ഗോഡ് മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് ഹസന്‍ പതിക്കുന്നില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബഷീര്‍ ചേരങ്കൈ നന്ദി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക