Image

ബഹറിന്‍ യാത്രാ സമിതി ചെന്നിത്തലക്ക് നിവേദനം നല്‍കി

Published on 26 December, 2019
ബഹറിന്‍ യാത്രാ സമിതി ചെന്നിത്തലക്ക് നിവേദനം നല്‍കി

മനാമ: ബഹറിന്‍ പ്രവാസി മലയാളികളുടെ വിവിധ യാത്രാ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് യാത്രാ അവകാശ സംരക്ഷണ സമിതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നിവേദനം സമര്‍പ്പിച്ചു.

കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, രവി പിള്ള എന്നിവരുടെ സാന്നിധ്യത്തില്‍ യാത്ര സമിതി പ്രതിനിധികളായ കെ.ടി. സലിം, സാനി പോള്‍,സുനില്‍ തോമസ് എന്നിവരാണ് നിവേദനം കൈമാറിയത്. ഒഐസിസി ദേശീയ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ബഹറിന്‍ പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

തിരുവനന്തപുരത്തേയ്ക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് പെട്ടെന്നു നിര്‍ത്തലാക്കിയത്, ഒപ്പം ജെറ്റ് എയര്‍വേയ്സ്, ഫ്ളൈ ദുബായ്, ഖത്തര്‍ എയര്‍വെയ്സ് എന്നിവയും കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ നിര്‍ത്തിയത് എല്ലാം യാത്ര ദുരിതം രൂക്ഷമാക്കിയെന്ന് നിവേദനത്തില്‍ പറയുന്നു.

യുറോപ്യന്‍ രാജ്യങ്ങളിലേക്ക് ഗള്‍ഫ് കണക്ഷന്‍ ഫ്‌ലൈറ്റ് വഴി പോകുന്നതിനാല്‍ യാത്രക്കാരുടെ വര്‍ധനവ് ഉണ്ടായതും നാട്ടിലെ ആഘോഷ ഉത്സവ കാലങ്ങളിലെ യാത്ര നിരക്കിലുള്ള അമിത വര്‍ധനവും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയാതായി ഭാരവാഹികള്‍ അറിയിച്ചു. എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് പുനഃസ്ഥാപിക്കുവാനും മംഗലാപുരം, ട്രിച്ചി, കോയമ്പത്തൂര്‍, മധുര കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ മറ്റു എയര്‍ലൈന്‍സുമായി ആലോചിച്ചു നടപ്പാക്കുന്നതിനും പ്രതിപക്ഷ നേതാവ് ഇടപെടണമെന്നും യാത്ര സമിതി അഭ്യര്‍ഥിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക