Image

കുവൈറ്റ് മഹാ ഇടവക ജനനപ്പെരുന്നാള്‍ കൊണ്ടാടി

Published on 26 December, 2019
കുവൈറ്റ് മഹാ ഇടവക ജനനപ്പെരുന്നാള്‍ കൊണ്ടാടി
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ജനനപ്പെരുന്നാള്‍ ആഘോഷിച്ചു. ഡിസംബര്‍ 24-നു വൈകിട്ട് ജലീബ് ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍, സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് എന്നിവിടങ്ങളില്‍ നടന്ന ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. യുഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലിത്താ, വികാരി ഫാ. ജിജു ജോര്‍ജ്, ഫാ. ജേക്കബ് തോമസ്, ഫാ. ലിജു പൊന്നച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക