Image

ദ്രോഗ്ഹെഡാ ഇന്ത്യന്‍ അസോസിയേഷന്‍ ക്രിസ്മസ് ആഘോഷം 27 ന്

Published on 26 December, 2019
ദ്രോഗ്ഹെഡാ ഇന്ത്യന്‍ അസോസിയേഷന്‍ ക്രിസ്മസ് ആഘോഷം 27 ന്
ദ്രോഗ്ഹെഡാ, അയര്‍ലന്‍ഡ്: ദ്രോഗ്ഹെഡാ ഇന്ത്യന്‍ അസോസിയേഷന്‍ ( ഡിഎംഎ ) പതിനാലാമതു ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ഡിസംബര്‍ 27നു (വെള്ളി) നടക്കും. ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ തുള്ളിയല്ലന്‍ പാരിഷ് ഹാളില്‍ ആണ് ആഘോഷ പരിപാടികള്‍.

മെറിന്‍ ജോര്‍ജ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ക്വിസ് കോമ്പറ്റീഷന്‍ അഞ്ചു മുതല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ പരിപാടികള്‍, ക്രിസ്മസ് ഡിന്നര്‍ തുടര്‍ന്നു ഡിജെ എന്നിവ നടക്കും.

ഇന്ത്യന്‍ അംബാസഡര്‍ സന്ദീപ് കുമാറും മുന്‍ മന്ത്രിയും സെനറ്ററുമായ ജഡ് നാഷും പരിപാടിയില്‍ മുഖ്യാതിഥികളായിരിക്കുമെന്ന് പങ്കെടുക്കുമെന്ന് ഭാരവാഹികളായ സില്‍വെസ്റ്റര്‍ ജോണ്‍, ബേസില്‍ എബ്രഹാം, ബിനോയ് ജോസഫ് എന്നിവര്‍ അറിയിച്ചു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക