Image

മഹേഷ് ബാബു ചിത്രം 'സരിലേരു നീക്കെവ്വരൂ'; പുതിയ സ്റ്റില്‍ പുറത്തിറങ്ങി

Published on 26 December, 2019
മഹേഷ് ബാബു ചിത്രം 'സരിലേരു നീക്കെവ്വരൂ'; പുതിയ സ്റ്റില്‍ പുറത്തിറങ്ങി

മഹേഷ് ബാബു നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'സരിലേരു നീക്കെവ്വരൂ'. മഹേഷ് ബാബുവിന്റെ ഇരുപത്തിയാറാമത് ചിത്രമാണിത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അജയ് കൃഷ്ണ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷ്മിക മണ്ഡന ആണ് നായിക.


2020 ജനുവരി 11ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. ചിത്രത്തില്‍ മഹേഷ് ബാബു പട്ടാള മേജര്‍ ആയിട്ടാണ് എത്തുന്നത്. ചിത്രത്തിന്റെ പകുതി ഭാഗവും കാശ്മീരില്‍ ആണ് ചിത്രീകരിക്കുന്നത്.


ജഗപതി ബാബു ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദില്‍ രാജു, മഹേഷ് ബാബു, അനില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മഹര്‍ഷി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക