ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സി.കെ ജോര്‍ജ്
ജോയിച്ചന്‍ പുതുക്കുളംPublished on 14 May, 2012
ഫ്ളോറിഡ: വടക്കേ അമേരിക്കയിലെ പ്രവാസി മലയാളികളുടെ വിവിധ ദേശീയ സംഘടനകളില്‍ കഴിഞ്ഞ
മൂന്ന് ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുകയും ഔദ്യോഗിക സ്ഥാനങ്ങള്‍
ഉത്തരവാദിത്വത്തോടെ വഹിക്കുകയും സൗമ്യമായ പെരുമാറ്റത്തിലൂടേയും
ജീവകാരുണ്യപ്രവര്ത്തനങ്ങളിലൂടേയും എല്ലാവരുടേയും മനസില്‍ നിറസാനിധ്യമായി
നില്ക്കുന്ന സി.കെ. ജോര്‍ജ് ഫോമയുടെ 2012- 14 കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റായി
കടന്നുവരുന്നു.
ഫോമ എന്ന സംഘടന വിശാല വീക്ഷണത്തോടെ എല്ലാ റീജിയണുകള്‍ക്കും
പ്രാധാന്യം നല്‍കണം എന്നു വിശ്വസിക്കുന്ന സി.കെ.ജി.ഫ്ലോറിഡാ റീജിയണെ
പ്രതിനിധീകരിച്ചുകൊണ്ടാണ് വൈസ് പ്രസഡന്റ് സ്ഥാനത്തേക്ക്
മത്സരിക്കുന്നത്.2008ല്‍ ഫോമാ നാഷണല്‍ കമ്മിറ്റി അംഗമായും 200810 കാലഘട്ടങ്ങളില്‍
അഡ്വൈസര്‍ കൗണ്‍സില്‍ ജോയന്റ് സെക്രട്ടറിയായും പിന്നീട് 201012 കാലഘട്ടങ്ങളില്‍
വൈസ് ചെയര്‍മാനുമായി പ്രവര്‍ത്തിക്കുന്ന സി.കെ.ജി.കേരളാ സമാജം ഓഫ് സൗത്ത്
ഫ്ലോറിഡയുടെ ട്രഷറര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഫോമയുടെ വിവിധ അംഗ
സംഘടനകളില്‍ നിന്നുള്ള നിരവധി ഭാരവാഹികളുടെ നിര്‍ബന്ധമാണ് വൈസ് പ്രസിഡന്റ്
സ്ഥാനത്തേക്ക് കടന്നുവരാന്‍ സി.കെ.ജോര്‍ജിനെ പ്രേരിപ്പിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല