Image

കേളി യാത്രയയപ്പ് നല്‍കി

Published on 25 December, 2019
കേളി യാത്രയയപ്പ് നല്‍കി
റിയാദ് : കേളി കലാസാംസ്‌കാരിക വേദി ദവാദ്മി ഏരിയ കമ്മിറ്റി അംഗവും ടൗണ്‍ സൗത്ത് യൂണിറ്റ് സെക്രട്ടറിയും ആയിരുന്ന ജയകുമാര്‍ രവീന്ദ്രന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ 13 വര്‍ഷമായി ദവാദ്മിയിലെ ട്രാവല്‍സില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ജയകുമാര്‍, തിരുവനന്തപുരം കഴക്കൂട്ടം ഒറ്റശേഖരമംഗലം സ്വദേശിയാണ്.

യാത്രയയപ്പു ചടങ്ങില്‍ ഏരിയ പ്രസിഡന്റ് ഷാജി പ്ലാവിളയില്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പ്രകാശന്‍ പയ്യന്നുര്‍ സ്വാഗതം ആശംസിച്ചു. ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി റഷീദ് കരുനാഗപ്പള്ളി, ഹംസ തവനൂര്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ഉമ്മര്‍, മുജീബ് യൂണിറ്റ് ഭാരവാഹികളായ അബ്ദുല്‍ സലാം കായംകുളം, സുരേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി പ്രകാശന്‍ പയ്യന്നൂരും യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് ട്രഷറര്‍ അബ്ദുള്‍ സലാം കായംകുളവും കൈമാറി. യാത്രയയപ്പിന് ജയകുമാര്‍ നന്ദി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക