Image

എക്കാലത്തെയും ക്രിസ്മസ് ഹിറ്റായി ഇന്നുപിറന്നാള്‍ പൊന്നുപിറന്നാള്‍

Published on 25 December, 2019
എക്കാലത്തെയും ക്രിസ്മസ് ഹിറ്റായി ഇന്നുപിറന്നാള്‍ പൊന്നുപിറന്നാള്‍


വത്തിക്കാന്‍സിറ്റി: ലോക രക്ഷകനായ ഈശോയുടെ ജനനം മാനവരാശിയുടെ വീണ്ടെ ടുപ്പായിരുന്നു. കാലിതൊഴുത്തില്‍ പിറന്ന ഉണ്ണീശോയുടെ ജനനത്തില്‍ മാലാഖമാര്‍ അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനം പാടി സ്തുതിച്ചു രണ്ടായിരം വര്‍ഷങ്ങള്‍ പിന്നിടുന്‌പോഴും ആ സ്തുതിപ്പിന് മാറ്റം വരാതെ മാറ്റപ്പെടുത്താതെയുള്ള രീതിയിലും, വ്യത്യസ്ത ശൈലികളിലും ദൈവപരിപാലനയെപ്പറ്റിയുള്ള പ്രകീര്‍ത്തനം തുടരുകയാണ്. അത്തരത്തില്‍ ഒന്നാണ് ഇത്തവണത്തെ ക്രിസ്മസിന് എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായി സ്ഥാനം പിടിച്ചിരിക്കുന്ന ഇന്നുപിറന്നാള്‍ പൊന്നു പിറന്നാള്‍ എന്ന ഗാനം.

സംഗീതലോകത്ത് തന്േറതായ വ്യക്തിമുദ്രപതിപ്പിച്ച ജോസ് കുന്പിളുവേലിയുടെ തൂലികയില്‍ പിറന്ന മനോഹര വരികള്‍ക്ക് ഷാന്റി ആന്റണി അങ്കമാലിയുടെ സംഗീതവും സ്വതസിദ്ധമായ ശൈലിയില്‍ ആസ്വാദകരുടെ മനസ്സില്‍ കുഞ്ഞുനാള്‍ മുതല്‍ തന്റേതായ ഇടംകണ്ടെ ത്തിയ ശ്രേയ ജയദ്വീപിന്റെ ഹൃദ്യമായ ശബ്ദത്തിലുള്ള ആലാപനവും കൂടിയാകുന്‌പോള്‍ ആസ്വാദക മനസ്സില്‍ ഇന്നുപിറന്നാള്‍ പൊന്നുപിറന്നാള്‍ ലോകമെന്പാടുമുള്ള സംഗീത പ്രേമികള്‍ക്ക് ഈ ക്രിസ്മസ് വേളയില്‍ മഹത്തായ സംഗീതവിരുന്ന് നല്‍കി, മഞ്ഞില്‍ കുളിരണിയിക്കുന്ന ക്രിസ്മസ് സമ്മാനമായി എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായി മാറിക്കഴിഞ്ഞു. ഇന്ന് പിറന്നാള്‍ പൊന്നുപിറന്നാള്‍ സംഗീതം മഴയായി പെയ്തിറങ്ങുന്നു.

കേട്ട സംഗീതം മധുരമാണെങ്കില്‍ കേള്‍ക്കാനിരിക്കുന്നവ അതിമധുരവുമാണെന്ന ആപ്തവാക്യത്തിന്റെ പിന്‍ബലത്തില്‍ ഹിറ്റ് ചാര്‍ട്ടിലെത്തിയ പൊന്നുപിറന്നാള്‍ ഗാനത്തെപ്പറ്റി ശ്രോതാക്കള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ മികച്ച പ്രതികരണമാണ് ശ്രോതാക്കള്‍ നടത്തിയത്. ഈ സീസണില്‍ ക്രിസ്മസുമായി ബന്ധപ്പെടുത്തി പുറത്തിറങ്ങിയ ഏതാണ്ട് മുപ്പത്തഞ്ചിലേറെ ഗാനങ്ങളില്‍ പൊന്നുപിറന്നാള്‍ എന്ന ഗാനമാണ് എല്ലാവരും ഏറ്റവും മികച്ചതെന്നും ജനപ്രീതിയില്‍ ഒന്നാമതതായി എത്തിയതെന്നും അഭിപ്രായപ്പെട്ടത്. അതിനൊരു കാരണവും പലരും നിരത്തി. വളരെ ലളിതമായ ഭാഷയില്‍ രചിച്ച ഈ ഗാനത്തില്‍ ക്രിസ്മസിന്റെ ചരിത്രം അതായത് ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ മാഹാത്മ്യം വരച്ചുകാട്ടിയതായി ശ്രോതാക്കള്‍ ചൂണ്ടിക്കാണിച്ചത് ഈ രചനയുടെ ശ്രേഷ്ഠതയാണ് വിളിച്ചോതുന്നത്. അതുപോലെ തന്നെ വരികള്‍ക്കു ചേര്‍ന്ന ഈണവും ഓര്‍ക്കസ്‌ട്രേഷനും ഈ ഗാനത്തെ ഏറെ മനോഹരമാക്കുന്‌പോള്‍ ശ്രേയക്കുട്ടിയുടെ നാദത്തില്‍ ഇന്പമാര്‍ന്ന ആലാപനം ക്രിസ്മസിന്റെ സ്വര്‍ഗ്ഗീയ അനുഭൂതി പകരുക മാത്രമല്ല എന്തെന്നില്ലാത്ത ഒരു മനോഹാരിതയും ആകര്‍ഷണവും അതിലുപരി സര്‍ഗധാരയും കൈവന്നു. ഈ ഗാനം ഈ വര്‍ഷത്തെ അതിസന്പുഷ്ടമായ ഒരു ക്രിസ്മസ് ഗാനമായി മാറുകയും ചെയ്തു.അതുകൊണ്ടുതന്നെ പൊന്നുപിറന്നാള്‍ സൂപ്പര്‍ മെഗാഹിറ്റിലേക്ക് മുന്നേറുകയാണ്. യൂട്യൂബില്‍ റിലീസ് ചെയ്തു വെറും 20 ദിവസം കൊണ്ട ് കാഴ്ചക്കാരുടെ എണ്ണം ഒരു ലക്ഷത്തി ഇരുപതിനായിരം കവിയുകയും ചെയ്തു.

കേരളത്തിലെ നാലു മുന്‍നിര ടിവി ചാനലുകളും ഒട്ടനവധി പ്രദേശിക ചാനലുകളും ഈ ഗാനം ഇതിനോടകമായി ഈ വര്‍ഷത്തെ അവരുടെ ക്രിസ്മസ് സമ്മാനമായി അവര്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക