Image

ഫ്രണ്ട്‌സ് സ്വിറ്റ്‌സര്‍ലന്‍ഡിനു പുതിയ സാരഥികള്‍

Published on 25 December, 2019
ഫ്രണ്ട്‌സ് സ്വിറ്റ്‌സര്‍ലന്‍ഡിനു പുതിയ സാരഥികള്‍
സൂറിക്ക്. കഴിഞ്ഞ 17 വര്‍ഷക്കാലം സ്വിറ്റ്‌സര്‍ലാന്‍ഡിലെ മലയാളി മനസുകളില്‍ പ്രവര്‍ത്തനമികവുകൊണ്ടും , സംഘാടനശേഷികൊണ്ടും ചിരപ്രതിഷ്ട നേടിയ ബി ഫ്രണ്ട്‌സ് സ്വിറ്റ്‌സര്‍ലന്‍ഡ് 2020 21 വര്‍ഷത്തേക്കുള്ള സംഘടനാഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിലേക്കുള്ള പ്രത്യേക യോഗം ഡിസംബര്‍ ഏഴിനു സൂറിച്ചിലെ അഫൊല്‍ട്ടണില്‍ ചേര്‍ന്നു,

പ്രസിഡന്റ് ബിന്നി വെങ്ങപള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ടോമി വിരുതീയില്‍ കഴിഞ്ഞരണ്ടു വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടും, ഓഡിറ്റ് ചെയ്ത കണക്ക് ട്രഷറര്‍ ജോയ് തടത്തിലും അവതരിപ്പിച്ചു.

പ്രസിഡന്റ് ബിന്നി വെങ്ങപ്പള്ളില്‍ തന്റെ കാലയളവിലെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദിപ്രകാശിപ്പിക്കുകയും പുതിയതായി തെരഞ്ഞെടുക്കുവാന്‍പോകുന്ന കമ്മിറ്റിക്ക് എല്ലാവിധ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു സംസാരിച്ചു.

ബിജു പാറത്തലക്കലും, പുഷ്പി പോളുംയഥാക്രമം റിട്ടേണിങ് ഓഫിസറും, സെക്രട്ടറിയും ആയി നടന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയുണ്ടായി:

പ്രസിഡന്റായി് പ്രിന്‍സ് കാട്രൂകുടിയില്‍, വൈസ്പ്രസിഡന്റ് - ജോസ് പല്ലിശ്ശേരി, സെക്രട്ടറി ബേബി തടത്തില്‍, ജോ.സെക്രട്ടറി ജോമോന്‍ പത്തുപറയില്‍, ട്രഷറര്‍ അഗസ്റ്റിന്‍ മാളിയേക്കല്‍, ആര്‍ട്‌സ് കണ്‍വീനര്‍ ലിജിമോന്‍ മനയില്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ റെജി പോള്‍, പിആര്‍ഒ അനില്‍ ചക്കാലക്കല്‍, എക്‌സ് ഒഫീഷ്യോമാരായി ബിന്നി വെങ്ങപ്പള്ളില്‍, ടോമി വിരുതിയേല്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

എക്‌സിക്യൂട്ടീവ്്ര മെംബേര്‍സ് ആയി ജൂബി അലാനിക്കല്‍, ജോയ് തടത്തില്‍, സെബാസ്റ്റ്യന്‍ കാവുങ്കല്‍, ജെസ്വിന്‍ പുതുമന, ഡേവിസ് വടക്കുംചേരി, ലാന്‍സ് മാപ്ലകയില്‍, ജോണ്‍ വെളിയന്‍, വര്‍ഗീസ് കരുമാത്തി,അല്‍ഫിന്‍ തെനംകുഴിയില്‍ എന്നിവരും ഓഡിറ്ററായി ടോമി തൊണ്ടാംകുഴിയേയും യോഗംതിരഞ്ഞെടുത്തു. ജൂബി അലാനിക്കല്‍ വനിതാ ഫോറത്തിന്റെ കോര്‍ഡിനേറ്റര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക