Image

ആദ്യത്തെ തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പത്തു വര്‍ഷത്തിനുള്ളില്‍

Published on 25 December, 2019
ആദ്യത്തെ തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പത്തു വര്‍ഷത്തിനുള്ളില്‍
ലണ്ടന്‍: മനുഷ്യരുടെയും മൃഗങ്ങളുടെയുമൊക്കെ തല മാറ്റിവയ്ക്കുന്ന കഥകള്‍ പുരാണങ്ങളിലും ചിത്രകഥകളിലും മറ്റുമാണ് കണ്ടിട്ടുള്ളത്. എന്നാലിത് യാഥാര്‍ഥ്യമാകാന്‍ പോകുന്നു.

പത്തു വര്‍ഷത്തിനുള്ളില്‍ ലോകത്തെ ആദ്യ തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കുമെന്നാണ് എന്‍ച്ച്എസിലെ മുന്‍ ന്യൂറോസര്‍ജന്‍ ഡോ ബ്രൂസ് മാത്യൂസ് പറയുന്നത്. ഹള്‍ യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഹോസ്പിറ്റല്‍സിലെ മുന്‍ ക്ലിനിക്കല്‍ മേധാവി കൂടിയാണ് അദ്ദേഹം.

റോബോട്ടിക്‌സിലും വിദഗ്ധനായ ഡോ. മാത്യൂസിന്റെ അഭിപ്രായം അനുസരിച്ച്, തല മാറ്റിവയ്ക്കല്‍ അപ്രായോഗികമായ കാര്യമല്ല. സ്റ്റെം സെല്‍ ഗവേഷണം ഇത്രയും പുരോഗമിച്ച സാഹചര്യത്തില്‍ ഇതു സാധ്യമാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.

2017ല്‍ തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതായി ഒരു ചൈനീസ് ശാസ്ത്രജ്ഞന്‍ അവകാശപ്പെട്ടിരുന്നെങ്കിലും സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക