ജമന്തിപ്പൂവുകള്‍ (രമ പ്രസന്ന പിഷാരടി, ബാഗ്ലൂര്‍)
SAHITHYAM
25-Dec-2019
SAHITHYAM
25-Dec-2019

ഓര്‍മ്മകള്‍ക്കെല്ലാമൊരേ
മൗനമാണതില്‍ നിന്ന്
ഞാനൊരു സ്വരം തേടി
നടക്കും വര്‍ഷാന്ത്യത്തില്‍
മൗനമാണതില്‍ നിന്ന്
ഞാനൊരു സ്വരം തേടി
നടക്കും വര്‍ഷാന്ത്യത്തില്‍
കാലമേ നെരിപ്പോടില്‍
പുകഞ്ഞു നീറിടുന്ന
ജീവമുദ്രകള്‍ക്കുള്ളില്‍
നിഷാദവിഷാദങ്ങള്‍
നോവുകളെല്ലാം കര
ഞ്ഞോടുന്ന ദിനാന്ത്യത്തില്‍
ഏകതാളത്തില്‍ ഭൂമി
നീങ്ങുന്ന പഥങ്ങളില്‍
താരകേ നീ കണ്ടൊരു
പ്രളയത്തിനപ്പുറം
വാളയാര്‍ ചുരമുണ്ട്
മറന്നേ പോകുന്നത്
സ്ഫടികപാത്രങ്ങള്‍ പോല്‍
ഉടഞ്ഞ നിമിഷങ്ങള്‍
ഘടികാരങ്ങള്‍ക്കുള്ളില്‍
ഉറഞ്ഞങ്ങിരിപ്പുണ്ട്
ആരവമിതേ പോലെ
രാപ്പകല്‍ ചുറ്റിച്ചുറ്റി
നോവുന്ന മുറിവായി
ഉണങ്ങാതിരിപ്പുണ്ട്
കാലമോടുന്നു കടി
ഞ്ഞാണുകള്‍ പൊട്ടി
ത്തകര്‍ന്നാരകക്കോലില്‍
രാശി മറന്ന വെണ്‍ശംഖുകള്‍
സൂര്യസന്ധ്യകള്‍ക്കുള്ളില്‍
ചക്രവാളത്തില്‍ മഞ്ഞു
തൂവുന്ന ധനുമാസ
രാവിനെ കടന്നിതാ
ഓര്‍മ്മകളെല്ലാം ശൈല
ശൃംഗങ്ങള്‍ കടന്നേറി
താഴ്വാരമുഴക്കമായ്
പിന്‍വിളിയേറ്റീടുമ്പോള്‍
നിലാവിന്‍ തണുപ്പുണ്ട്
പുഴ പോലൊഴുക്കുണ്ട്
കറുത്ത വാവും, കടല്‍
ത്തിരയും ഇരമ്പവും
കരിമ്പടങ്ങള്‍ ചുറ്റി
വരുന്ന രാവില്‍ നിന്ന്
വെളിച്ചം നീറ്റാന്‍
ജപമിരിക്കും പ്രഭാതമേ
സൂര്യകാന്തിപ്പാടങ്ങള്‍,
രാജമല്ലികള്‍, അഗ്‌നി
നാളങ്ങള്‍ എന്നും നുകര്‍
ന്നുണരും വാകപ്പൂക്കള്‍
ഋതുഭേദങ്ങള്‍ കഴിഞ്ഞൊരു
വര്‍ഷത്തിന്‍ ശിലാ
ഫലകം സൂക്ഷിക്കുന്ന
ധനുമാസസന്ധ്യകള്‍
തെളിഞ്ഞു തെളിഞ്ഞിതാ
ദീപമാല്യങ്ങള്‍
മഞ്ഞിലുറങ്ങിയുണരുന്ന
പുതിയ പ്രത്യാശകള്‍
ഭ്രമണപഥം, സൂര്യ
മിഴിയില്‍ തിളങ്ങുന്ന
ജമന്തിപ്പൂക്കള്‍ കൈയി
ലെടുത്തു നില്‍ക്കും ഭൂമി.
ഉമിത്തീക്കനല്‍ വീണു
ജ്വലിക്കും സ്വര്‍ണ്ണം പോലെ
ജമന്തിപ്പൂവിന്നിതള്‍
ചൂടുന്ന പുതുവര്‍ഷം......
പുകഞ്ഞു നീറിടുന്ന
ജീവമുദ്രകള്‍ക്കുള്ളില്‍
നിഷാദവിഷാദങ്ങള്‍
നോവുകളെല്ലാം കര
ഞ്ഞോടുന്ന ദിനാന്ത്യത്തില്‍
ഏകതാളത്തില്‍ ഭൂമി
നീങ്ങുന്ന പഥങ്ങളില്‍
താരകേ നീ കണ്ടൊരു
പ്രളയത്തിനപ്പുറം
വാളയാര്‍ ചുരമുണ്ട്
മറന്നേ പോകുന്നത്
സ്ഫടികപാത്രങ്ങള്‍ പോല്‍
ഉടഞ്ഞ നിമിഷങ്ങള്‍
ഘടികാരങ്ങള്‍ക്കുള്ളില്‍
ഉറഞ്ഞങ്ങിരിപ്പുണ്ട്
ആരവമിതേ പോലെ
രാപ്പകല്‍ ചുറ്റിച്ചുറ്റി
നോവുന്ന മുറിവായി
ഉണങ്ങാതിരിപ്പുണ്ട്
കാലമോടുന്നു കടി
ഞ്ഞാണുകള്‍ പൊട്ടി
ത്തകര്‍ന്നാരകക്കോലില്‍
രാശി മറന്ന വെണ്‍ശംഖുകള്‍
സൂര്യസന്ധ്യകള്‍ക്കുള്ളില്‍
ചക്രവാളത്തില്‍ മഞ്ഞു
തൂവുന്ന ധനുമാസ
രാവിനെ കടന്നിതാ
ഓര്‍മ്മകളെല്ലാം ശൈല
ശൃംഗങ്ങള്‍ കടന്നേറി
താഴ്വാരമുഴക്കമായ്
പിന്‍വിളിയേറ്റീടുമ്പോള്‍
നിലാവിന്‍ തണുപ്പുണ്ട്
പുഴ പോലൊഴുക്കുണ്ട്
കറുത്ത വാവും, കടല്‍
ത്തിരയും ഇരമ്പവും
കരിമ്പടങ്ങള്‍ ചുറ്റി
വരുന്ന രാവില്‍ നിന്ന്
വെളിച്ചം നീറ്റാന്‍
ജപമിരിക്കും പ്രഭാതമേ
സൂര്യകാന്തിപ്പാടങ്ങള്‍,
രാജമല്ലികള്‍, അഗ്‌നി
നാളങ്ങള്‍ എന്നും നുകര്‍
ന്നുണരും വാകപ്പൂക്കള്‍
ഋതുഭേദങ്ങള്‍ കഴിഞ്ഞൊരു
വര്‍ഷത്തിന്‍ ശിലാ
ഫലകം സൂക്ഷിക്കുന്ന
ധനുമാസസന്ധ്യകള്‍
തെളിഞ്ഞു തെളിഞ്ഞിതാ
ദീപമാല്യങ്ങള്‍
മഞ്ഞിലുറങ്ങിയുണരുന്ന
പുതിയ പ്രത്യാശകള്‍
ഭ്രമണപഥം, സൂര്യ
മിഴിയില്‍ തിളങ്ങുന്ന
ജമന്തിപ്പൂക്കള്‍ കൈയി
ലെടുത്തു നില്‍ക്കും ഭൂമി.
ഉമിത്തീക്കനല്‍ വീണു
ജ്വലിക്കും സ്വര്‍ണ്ണം പോലെ
ജമന്തിപ്പൂവിന്നിതള്‍
ചൂടുന്ന പുതുവര്‍ഷം......
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments