Image

റെഡി ആയിക്കോളൂ. ഇനി നിങ്ങള്‍ക്കും പൃഥ്വിക്കൊപ്പം ഹെലികോപ്റ്ററില്‍ പറക്കാം

Published on 25 December, 2019
റെഡി ആയിക്കോളൂ. ഇനി നിങ്ങള്‍ക്കും പൃഥ്വിക്കൊപ്പം ഹെലികോപ്റ്ററില്‍ പറക്കാം

പുതിയ പരീക്ഷണത്തിനൊരുങ്ങി ഡ്രൈവിംഗ് ലൈസന്‍സ് ടീം. ഇനി പ്രേക്ഷകര്‍ക്കും പൃഥ്വിക്കൊപ്പം പറക്കാം. അങ്ങനെ എല്ലാവര്‍ക്കും താരത്തിനൊപ്പം പറക്കാനാകില്ല. ചിത്രത്തിന്റെ അണിയറക്കാര്‍ ഒരുക്കുന്ന മത്സരത്തിന്റെ ഭാഗമായാണ് വിജയികള്‍ക്ക് പൃഥ്വിയ്ക്കൊപ്പം ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാനും തിയേറ്റര്‍ വിസിറ്റ് നടത്താനുമുള്ള അവസരം ഒരുക്കുന്നത്. അണിയറക്കാര്‍ ചോദിക്കുന്ന ചോദ്യത്തിന് ശരിയുത്തരം നല്‍കുന്ന വിജയികളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന നാല് ഭാഗ്യശാലികള്‍ക്ക് പൃഥ്വിക്കൊപ്പം പറക്കാം. നിയമാവലികളും, ചോദ്യവും ഉടന്‍ സിനിമയുടെ ഒഫീഷ്യല്‍ പേജ് വഴി പുറത്തു വിടുന്നതാണ്.


നയണിന് ശേഷം പൃഥ്വിരാജ് വീണ്ടും നിര്‍മ്മാതാവും നായകനുമായെത്തിയ ജീന്‍ പോള്‍ ലാല്‍ ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 20നാണ് തിയേറ്ററുകളിലെത്തിയത്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹരീന്ദ്രന്‍ എന്നു പേരുള്ള സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തിയത്. ഹരീന്ദ്രന്റെ കടുത്ത ആരാധകനായുള്ള വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷമാണ് സുരാജ് അവതരിപ്പിക്കുന്നത്. ലക്ഷ്വറി കാറുകളോട് ആഭിമുഖ്യമുള്ള സിനിമാതാരമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. പൃഥിയുടെയും സുരാജിന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ആധാരം.


ചിത്രത്തില്‍ ദീപതി സതിയും മിയയുമാണ് നായികമാര്‍. പൃഥിരാജിന്റെ ഭാര്യയായാണ് ദീപ്തി വേഷമിടുന്നത്. സുരേഷ് കൃഷ്ണ, നന്ദു, ലാലു അലക്സ്, സലിംകുമാര്‍, സൈജുകുറുപ്പ്, വിജയരാഘവന്‍, മേജര്‍ രവി, ഇടവേള ബാബു, ശിവജി ഗുരുവായൂര്‍, അരുണ്‍, അനീഷ് ജി മേനോന്‍, ആദീഷ്, വിജയകുമാര്‍, നന്ദു പൊതുവാള്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സച്ചി തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അലക്സ് പുളിക്കലാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് യാക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ് സംഗീതം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക