Image

ദൈവപുത്രന്‍ (കവിത: ഡോ.എസ്.രമ)

Published on 25 December, 2019
 ദൈവപുത്രന്‍ (കവിത: ഡോ.എസ്.രമ)
കാരുണ്യത്തിന്‍ നിറകുടമായി
കാലിത്തൊഴുത്തില്‍  പിറന്നു
ദൈവപുത്രന്‍..
ലോകനന്മക്കൊരു  ജീവിതം..
അശരണര്‍ക്കാലംബമായി..
അവശര്‍ക്കാശ്വാസവചനമായി..
കുറ്റവാളികള്‍ക്കവന്‍  മാനസാന്തരമേകി..
കല്ലെറിയപ്പെട്ടവര്‍ക്ക്
സാന്ത്യനമായി....
നേട്ടങ്ങള്‍ക്ക് വേണ്ടി
ഒറ്റികൊടുത്ത വിശ്വസ്ഥര്‍
വിധിച്ചത്  കുരിശു മരണം...
ചൂടിച്ചത് മുള്‍കിരീടം..
പ്രാണവേദനയിലും അപരനു
സൗഖ്യമിച്ഛയാക്കുമൊരു
വന്റെയുയിര്‍ത്തെഴുനേല്‍പ്പ്
തടയാന്‍ ഒറ്റുകാര്‍ക്കും
കഴിഞ്ഞില്ല..

Join WhatsApp News
Dr. Shirly Jaiടon 2019-12-25 23:11:00
Loved ur Xmas Poem-Rema
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക