Image

ഡാളസ് സൗഹൃദവേദിയുടെ എട്ടാമത് വാര്‍ഷികം വന്‍ ഒരുക്കങ്ങളുമായി പ്രോഗ്രാം കമ്മറ്റി

എബി മക്കപ്പുഴ Published on 24 December, 2019
ഡാളസ് സൗഹൃദവേദിയുടെ എട്ടാമത് വാര്‍ഷികം  വന്‍ ഒരുക്കങ്ങളുമായി പ്രോഗ്രാം കമ്മറ്റി
ഡാളസ്: എന്നും പുതുമ ആഗ്രഹിക്കുന്ന ഡാളസിലെ കലാ സംകാരിക സംഘടനയായ ഡാളസ്സൗഹൃദവേദിയുടെ എട്ടാമത്വാര്‍ഷിക ആഘോഷവേളയില്‍ പ്രശക്തിയുടെ കുതിപ്പിലേക്കു മാറിക്കൊണ്ടിരിക്കുന്ന സ്പാനിഷ് ക്രിസ്ത്യന്‍ പിന്നണിഗായിക മിസ്. ആല്മാ സൗഹൃദവേദിയുടെ സ്‌റ്റേജില്‍ഗാനങ്ങള്‍ ആലപിക്കും.

ഇക്കൊല്ലവും ഡാളസ് സൗഹുദവേദിയുടെ സ്‌റ്റേജുകളില്‍ കാണികള്‍ക്കു വിസ്മയം പകന്നുകൊടുക്കുന്ന പുതുപുത്തന്‍ നാട്യ നൃത്ത സംഗീതപരിപാടികളുമായി മിസ്. ഷൈനി ഫിലിപ്പിന്റെ നേതൃവത്തില്‍ റിഥം ഓഫ് ഡാളസിലെ മിടുക്കരായ കലാകാരികള്‍സ്‌റ്റേജില്‍ ഇടംപിടിക്കും.

ഡാളസിലെ സംഗീത ചക്രവര്‍ത്തിയെന്നു അറിയപ്പെടുന്ന മിസ്. ഐറിന്‍ കലൂര്‍, ഡോ.നിഷാ ജേക്കബ് എന്നിവരും പ്രായത്തെവെല്ലുന്ന ശബ്ദവുമായി സുകു വറുഗീസും ശ്രവണസുന്ദരമായ ഗാനങ്ങള്‍ആലപിച്ചു സദസിനു അലങ്കാരമാകും.

കഴിഞ്ഞഏഴുവര്‍ഷക്കാലം ഡാളസ് പ്രവാസിമലയാളികളുടെ ഇടയില്‍ അതിശ്രേഷ്ട മായ പ്രവര്‍ത്തനശൈലിയിലൂടെ മറ്റുസംഘനകള്‍ക്കു മാതൃകയായി മാറിയ ഡാളസ് സൗഹൃദവേദി എട്ടാമത് വാര്‍ഷികം ആഘോഷിക്കുവാനുള്ള വന്‍പ്രോഗ്രാമുകളുമായി എത്തുകയാണ്.

ദൃശ്യവിസ്മയമായ വിവിധകലകളെ കോര്‍ത്തിണക്കി ഡാളസിലെ കലാപ്രതിഭകള്‍ഒരുക്കുന്ന അതിമനോഹരമായ നടന
നൃത്ത സംഗീത കലാവിരുന്ന്ആസ്വദിക്കുവാന്‍ കലാസാംസ്കാരിക സ്‌നേഹികളായ ഡാളസിലെ പ്രവാസിമലയാളികളെ ക്ഷണിക്കുകയാണ്.

ഡിസംബര്‍ 28  അഞ്ചുമണിക്ക് കരോള്‍ട്ടന്‍ സെന്റ്ഇഗ്‌നേഷ്യസ് യാക്കോബായ ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തിലാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.

ഡാളസിലെ അറിയപ്പെടുന്ന പിന്നണിഗായകന്‍ സുകു വറുഗീസ്, മലയാള സിനിമ /സീരിയല്‍ രംഗത്തു വിവിധ വേഷങ്ങളണിഞ്ഞിട്ടുള്ള മാവേലിക്കര തോമസ് കൊട്ടിയാടി എന്നിവരാണ് പ്രോഗ്രാംകമ്മറ്റിയുടെ ചുക്കാന്‍ പിടിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക