Image

ലോക പ്രാഞ്ചി സമ്മേളനത്തിന് ഇപ്പോ രൊക്കം ഒരു കോടി (റോയ് മാത്യു)

Published on 24 December, 2019
ലോക പ്രാഞ്ചി സമ്മേളനത്തിന്  ഇപ്പോ രൊക്കം ഒരു കോടി (റോയ് മാത്യു)
കുത്തു പാള എടുത്തു നില്‍ക്കുന്ന ട്രഷറിയില്‍ നിന്ന് അഞ്ചുകോടി രൂപ മുടക്കി അഖില ലോക പ്രാഞ്ചികള്‍ക്കായി ലോക കേരള സഭ നടത്തുന്നു. ആദ്യ ഗഡുവായി ഒരു കോടി അനുവദിച്ചു കൊണ്ട് പ്രവാസികാര്യ വകുപ്പ് ഇന്നലെ ഉത്തരവിറക്കി.
ട്രഷറിയില്‍ പൂച്ച പെറ്റ് കിടക്കുകയാണെങ്കിലും (കടപ്പാട് Baiju Swamy) പിണറായി സര്‍ക്കാര്‍ കോണകം പുരപ്പുറത്ത് ഇടാന്‍ മടി കാണിക്കാറില്ല.
കോട്ടിട്ട കൊറെ അരിപ്രാഞ്ചികളും അവരുടെ കൊച്ചമ്മമാരും സര്‍ക്കാര്‍ ചെലവില്‍ പുതുവര്‍ഷം പിറക്കുന്ന രണ്ട് ദിവസങ്ങളില്‍ തിരുവനന്തപുരത്ത് വന്ന് തിന്നു കുടിച്ചിട്ട് പോകും.
ഒരു മൊട്ടുസൂചി പോലും ഉണ്ടാക്കുന്ന ഒരു കച്ചോടോം ഇവരാരും ഇവിടെ തുടങ്ങില്ല - തുടങ്ങരുത്, തുടങ്ങാന്‍ പാടില്ല.
അങ്ങനെ വല്ലോം തുടങ്ങിയാല്‍ നിങ്ങള്‍ക്ക് മൊബൈല്‍ മോര്‍ച്ചറിയില്‍ കമ്പിളി പുതച്ച് കിടക്കാം. ആദ്യ ലോക കേരള നടത്തിയിട്ട് വല്ല പുണ്ണാക്കും നടന്നോ എന്ന് ആര്‍ക്കും അറിഞ്ഞുകൂടാ.
ആന്തുരിലെ സാജന്റെ പടം വെച്ച് ഇത്തവണത്തെ ലോക കേരളസഭ തുടങ്ങണം. നാട്ടില്‍ മുതല്‍ മുടക്കാന്‍ വന്നവന്‍ ഒടുക്കം കയറില്‍ കിടന്നാടിയതു മിച്ചം- അതും പോരാഞ്ഞ് പാര്‍ട്ടി പത്രം അയാളുടെ ഭാര്യയുടെ സദാചാരത്തെക്കുറിച്ച് എഴുതിയത് ലോക കേരള സഭയ്ക്ക് വരുന്ന പ്രാഞ്ചികള്‍ക്ക് വായിക്കാന്‍ കൊടുക്കണം. അഞ്ച് കോടി മുടക്കി നടത്തു ന്ന ഈ സുവിശേഷ യോഗം കൊണ്ട് അങ്ങനെ എങ്കിലും ഒരു പ്രയോജനം ഉണ്ടാവട്ടെ! നേരറിയാന്‍ ഇതേ മാര്‍ഗമുള്ളു .!
പോസ്റ്റല്‍ സ്റ്റാമ്പ് മേടിക്കാന്‍ കാശില്ലെങ്കിലും പ്രാഞ്ചികള്‍ക്ക് ബിരിയാണി കൊടുക്കാന്‍ കഴിയുമെല്ലോ എന്നോര്‍ക്കുമ്പോള്‍ അന്തം സഖാക്കള്‍ക്ക് രോമാഞ്ചം ഉണ്ടാവും.
Join WhatsApp News
Thomas Varghese 2019-12-24 15:20:23
ആഹാ ഹാ . എന്തൊരു എഴുത്ത് . ഇതിനൊക്കെയാ അവാർഡ് കൊടുക്കേണ്ടത് . സത്യം സത്യമായി , വസ്തുനിഷ്ട്മായി പറഞ്ഞിരിക്കുന്നു . അമേരിക്കയിൽ നിന്നും കുറെ പ്രാഞ്ചിമാർ എത്തുന്നതായി ഈമലയാളി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . കുറെ വിഡ്ഢി കൂഷ്മാണ്ഡങ്ങൾ . ശ്രീ റോയ് മാത്യുവിന് തുറന്നെഴുതിയതിന് അഭിനന്ദനങ്ങൾ .
ഒരു നികുതി ദായകൻ 2019-12-24 15:43:32
റോയ്മാത്യു നിങ്ങൾ  നല്ല  ധൈര്യമായി സത്യം എഴുതി. അതിനോട് നൂറു  ശതമാനവും  യോജിക്കുന്നു.  ചില  പാർട്ടി  പുങ്കന്മാർ  ലോക കേരളസഭ യിൽ പോകുന്നു  എന്നും  പറഞ്ഞു എന്തു  പബ്ലിസിറ്റിയാണ്  കൊടുക്കുന്നത് . ഈ  പാരസൈറ്റുകൾ  taxpayers  ആയ വരുടെ വയറ്റത്തടിക്കുന്നു .  ഭരണകടനയിൽ  ഒരു  അംഗീകാരവും  ഇല്ലാത്ത ഇവർ  ഒരു  ബാധ്യതായാണ്‌ . ഇവർ എന്നാ പെടത്തി.കസ്റ്റം. shame .
Vayanakkaran 2019-12-24 15:46:57
കാട്ടിലെ തടി, തേവരുടെ ആന! പിന്നെതിനു മടിക്കണം. അടിച്ചുപൊളിക്ക് അങ്ങോട്ട്. ഇതെല്ലം കൂട്ടിവച്ചിട്ട് എന്തുചെയ്യാനാ? പ്രളയത്തിന് കിട്ടിയ പത്തുനാലായിരം കോടി ഉണ്ടല്ലോ. അതുകൂടി പൊളിക്കു. ഏതായാലും ഇതെല്ലാം വല്ല ബംഗാളിയും കൊണ്ടുപോകും. അതുകൊണ്ടു അടിച്ചുപൊളിക്ക് മച്ചാനെ! കേരളസഭ ഇനിയും ഓരോ മാസവും കൂടണം. വരുന്ന അച്ചായന്മാർക്കും കൊച്ചമ്മമാർക്കും കുറഞ്ഞത് ബിസിനസ്ക്ലാസ്സിലെങ്കിലും ടിക്കറ്റും കൊടുക്കണം. എന്തിനു കുറയ്ക്കണം? കേരളത്തിൽ അരിവാങ്ങാൻ നിവൃത്തിയില്ലാതെ കിടക്കുന്ന പാവപ്പെട്ടവർക്ക് അതു ശീലമാണെന്നു സഖാവിനേക്കാൾ നല്ലതായി ആർക്കാനറിയാവുന്നത്? അതുകൊണ്ടു അതോർത്തു വിഷമിക്കേണ്ട. അഭിവാദ്യങ്ങൾ!
Jay pillai 2019-12-27 18:33:06
എന്നാലും .. 😂😂 ഇങ്ങനെ ഒക്കെ പറയാമോ ?! ഓരും നമ്മുടേ കൂട്ടല്ലെ ?! പ്രളയം വന്നു പൊടിച്ചിട്ടും - കോടികൾ കൊടുമുടി കയറീട്ടും കണ്ടില്ലെന്നു നടിച്ചോരെ , ഇങ്ങനെ ഒക്കെ പ്രായമോ പ്രാഞ്ചികൾ പ്രാഞ്ചി പോകുന്നു കള്ളു കുടിയ്ക്കാൻ പോകുന്നു കണ്ണുമിറുക്കി പോകുന്നു പ്രാഞ്ചി, പ്രാഞ്ചി പോകുന്നു ... ലോക വിഡ്ഢികൾ എന്നേ പറയേണ്ടു കണ്ടില്ലെന്നു നടിച്ചേക്കൂ .. ഇല്ലേൽ അവർ ട്രോളി കൊല്ലും കട്ടായം , നിങ്ങളെ ട്രോളി കൊല്ലും കട്ടായം കണ്ടില്ലെന്നു നടിച്ചേരെ .. നമ്മുടെ പ്രാഞ്ചികൾ അല്ലേ പൊയ്ക്കോട്ടേ 😂😂😂😂
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക