Image

പൗരത്വഭേദഗതി ബില്‍: നവയുഗം പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.

Published on 24 December, 2019
പൗരത്വഭേദഗതി ബില്‍: നവയുഗം പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.
അല്‍കോബാര്‍: മോഡി സര്‍ക്കാരിന്റെ ഭരണപരാജയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനും, ഹിന്ദുത്വ ആശയങ്ങള്‍ നടപ്പാക്കി തങ്ങളുടെ വോട്ടുബാങ്ക്  വളര്‍ത്താനുമുള്ള സംഘപരിവാറിന്റെ അജണ്ടയാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ നടപ്പാക്കാന്‍ ശ്രമിയ്ക്കുന്നത് എന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റും, പ്രവാസി എഴുത്തുകാരനുമായ ബെന്‍സി മോഹന്‍ പറഞ്ഞു.

നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദേശീയപൗരത്വ രജിസ്റ്റര്‍ ആസ്സാമില്‍ നടപ്പിലാക്കിയപ്പോള്‍ പന്ത്രണ്ടു ലക്ഷത്തോളം ഹിന്ദുക്കളും, അഞ്ചു ലക്ഷത്തോളം മുസ്ലീങ്ങളും ആവശ്യമായ രേഖകള്‍ സമര്‍പ്പിയ്ക്കാന്‍ കഴിയാതെ ലിസ്റ്റിന് പുറത്തായതോടെയാണ്, ഹിന്ദുവോട്ടു ബാങ്കിനെ രക്ഷിയ്ക്കാനായി ബിജെപി സര്‍ക്കാര്‍ പൗരത്വഭേദഗതി ബില്ല് കൊണ്ടുവന്നത്. അതോടൊപ്പം, രാജ്യത്തെ ഗുരുതരമായി ബാധിച്ചിരിയ്ക്കുന്ന സാമ്പത്തികപ്രതിസന്ധിയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിയ്ക്കാനായി മതവര്‍ഗ്ഗീയത വളര്‍ത്തി അവരെ വിഘടിപ്പിച്ചു, ആര്‍.എസ്.എസ്സിന്റെ ഹിന്ദുരാഷ്ട്രത്തിലേയ്ക്ക് ഒരു പടി കൂടി മുന്നോട്ടു പോകാന്‍ കഴിയുമെന്നും അവര്‍ കണക്ക് കൂട്ടുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് മതം നോക്കി പൗരത്വം കൊടുക്കുന്ന ഒരു നിയമം ഉണ്ടാക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന ശിലകളായ ജനാധിപത്യം, മതേതരത്വം എന്നിവയെ നശിപ്പിയ്ക്കുന്ന നിയമമാണിത്.

എന്നാല്‍ അവരുടെ കണക്കുകൂട്ടലുകളെ ഒക്കെ തെറ്റിച്ചു കൊണ്ട്, മുസ്ലീങ്ങള്‍ മാത്രമല്ല, ഭാരതത്തിലെ എല്ലാ മതവിഭാഗങ്ങളിലുംപെട്ട ലക്ഷക്കണക്കിന് പൗരന്മാര്‍ തെരുവുകളില്‍ ഇറങ്ങി, ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കാനുള്ള ഭരണകൂടത്തിന്റെ ഈ ശ്രമത്തിനെതിരെ സമരം ചെയ്യുന്നു എന്നത് ഇന്ത്യക്ക് അഭിമാനമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ അവസാനശ്വാസം വരെ പൊരുതുമെന്ന് സദസ്സ് പ്രതിജ്ഞ എടുത്തു. നവയുഗം വനിതാവേദി പ്രസിഡന്റ് അനീഷ കലാം ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പൗരത്വഭേദഗതി ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞു ചവറ്റുകുട്ടയില്‍ തട്ടി കൊണ്ട്,  യോഗം ബില്ലിനെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തി.

 

നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരം, മുതിര്‍ന്ന നേതാവ് ഉണ്ണി പൂച്ചെടിയല്‍,  കേന്ദ്രകമ്മിറ്റി നേതാക്കളായ ശ്രീകുമാര്‍ വെള്ളല്ലൂര്‍, ദാസന്‍ രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

പൗരത്വഭേദഗതി ബില്‍: നവയുഗം പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.പൗരത്വഭേദഗതി ബില്‍: നവയുഗം പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.പൗരത്വഭേദഗതി ബില്‍: നവയുഗം പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക