Image

അക്കാര്യം ഞാന്‍ പഠിച്ചത് അജിത് സാറില്‍നിന്നുമാണ്; വെളിപ്പെടുത്തി പൃഥ്വിരാജ് !

Published on 24 December, 2019
അക്കാര്യം ഞാന്‍ പഠിച്ചത് അജിത് സാറില്‍നിന്നുമാണ്; വെളിപ്പെടുത്തി പൃഥ്വിരാജ് !

പൃഥ്വിരാജ് മോഹന്‍ലാലിന്റെ വലിയ ആരാധകനാണ് എന്ന് നമുക്ക് അറിയാം പൃഥ്വി തന്നെ ഇത് പല തവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തന്റെ ജീവത്തെ സ്വാധീനിച്ചിട്ടുള്ള മറ്റൊരു സൂപ്പര്‍ താരത്തെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ പൃഥ്വി. എന്നാല്‍ ആ തരം മലയാളത്തില്‍നിന്നുമല്ല. തമിഴകത്തിന്റെ തല അജിത്ത് തന്റെ ജീവിതത്തില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്ന് പൃഥ്വി പറയുന്നു.


'സൂര്യയും ജ്യോതികയും പുതിയ വീട്ടിലേക്ക് താമസം മാറുന്ന ചടങ്ങിലേക്ക് എന്നേയും ക്ഷണിച്ചിരുന്നു. അവിടെ വെച്ചാണ് അജിത്ത് സാറുമായി കൂടുതല്‍ സംസാരിച്ചത്. രണ്ടുമണിക്കൂറോളം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അന്നദ്ദേഹത്തില്‍ നിന്നും മനസ്സിലാക്കിയ പല കാര്യങ്ങളും ഞാന്‍ ജീവിതത്തില്‍ ഇന്നും അതേ പോലെ പാലിക്കുന്നുണ്ട്,


ജീവിതത്തിലെ ജയപരാജയങ്ങള്‍ അജിത്ത് സാറിനെ ബാധിക്കാറില്ല. സിനിമ വലിയ വിജയം നേടിയാലോ പരാജമായി മാറിയാലോ എക്സൈറ്റ്മെന്റോ, നിരാശയോ അദ്ദേഹം കാണിക്കാറില്ല. ഞാനും അതേ ശൈലിയാണ് തുടരുന്നത്' പൃഥ്വിരാജ് പറഞ്ഞു. സൂപ്പര്‍ ഫാന്‍സ് എന്ന പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുമ്ബോഴാണ് പൃഥ്വിരാജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. മോഹന്‍ലാല്‍, മമ്മൂട്ടി, വിജയ്, വിക്രം, അജിത്, രജനീകാന്ത്, സൂര്യ, കമല്‍ഹാസന്‍, ധനുഷ് തുടങ്ങിയവരുടെ ആരാധകര്‍ ഒത്തുകൂടിയ പരിപാടിയായിരുന്നു ഇത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക