Image

ആ ചിത്രത്തിനു ശേഷം റഷ്യന്‍ വേശ്യയെന്ന് വിളിച്ചു! വെളിപ്പെടുത്തി നടി

Published on 24 December, 2019
ആ ചിത്രത്തിനു ശേഷം റഷ്യന്‍ വേശ്യയെന്ന് വിളിച്ചു! വെളിപ്പെടുത്തി നടി

ശക്തമായ സ്ത്രീപക്ഷ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് നടി കല്‍ക്കി കൊക്ക്ലീന്‍. കഥാപാത്രങ്ങളിലൂടെ മാത്രമല്ല താരത്തിന്റെ നിലപാടുകളും പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കാറുണ്ട്. ഇപ്പോഴിത തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ് നടി . പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ദേവ് ഡിയിലൂടെയായിരുന്നു കല്‍ക്കി ബോളിവുഡില്‍ എത്തിയത്. ചിത്രം പുറത്തു വന്നതിനു പിന്നാലെ തന്നെ കുറിച്ച്‌ മോശം കമന്റുകളായിരുന്നു പ്രചരിച്ചുവെന്നും താരം പറഞ്ഞു. താനൊരു റഷ്യന്‍ വേശിയാണെന്ന് തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു അന്ന് പുറത്തു വന്നിരുന്നത്. അത് തന്നെ വല്ലാതെ അലോസരപ്പെടുത്തി. അന്ന് താന്‍ സിനിമയില്‍ തുടക്കക്കാരിയായിരുന്നു. തന്നെ കുറിച്ച്‌ പുറത്തു വരുന്ന റിപ്പോര്‍ട്ടുകളും വാര്‍ത്തകളുമൊക്കെ വായിക്കുകയും ചെയ്യുമായിരുന്നു.


ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകളൊക്കെ വായിക്കാതെ ഒഴിവാക്കാന്‍ തനിയ്ക്ക് സാധിച്ചുവെന്നും കല്‍ക്കി പറഞ്ഞു. ഇപ്പോഴിത ആദ്യത്തെ കണ്‍മണിയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം. വിവാഹത്തിനു മുന്‍പ് അമ്മയാകാന്‍ പോകുന്ന വിവരം കല്‍ക്കി തന്നെയാണ് പ്രേക്ഷകരോട് പങ്കുവെച്ചത്. ഇത് മറ്റൊരു വിമര്‍ശനത്തിന് കാരണമായിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാത കുഞ്ഞിനായി കാത്തിരിക്കുകയാണ് താരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക