Image

മാര്‍ത്തോമാ സഭ പൂര്‍ത്തീകരിച്ച 60 ഭവനങ്ങളുടെ താക്കോല്‍ 31നും ജനുവരി 2 നും

പി പി ചെറിയാന്‍ Published on 24 December, 2019
മാര്‍ത്തോമാ സഭ പൂര്‍ത്തീകരിച്ച 60 ഭവനങ്ങളുടെ താക്കോല്‍ 31നും ജനുവരി 2 നും
ന്യൂയോര്‍ക്ക്: 2018 ആഗസ്റ്റിലെ സമാനതകളില്ലാത്ത പ്രളയ ദുരന്തത്തില്‍ ഭവനം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ ഭവനം നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയുടെ ഭാഗമായി ഇതുവരെ പൂര്‍ത്തീകരിച്ച 60 ഭവനങ്ങളുടെ താക്കോല്‍ 31 ന് കര്‍മ്മം 2020 ജനുവരി 2-10 തിയ്യതി വ്യാഴാഴ്ച തിരുവല്ല എസ് സി എസ് ക്യാമ്പിലുള്ള ഡോ അലക്‌സാണ്ടര്‍ മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കപ്പെടുന്നു.

നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനം ഉള്‍പ്പെടെ എല്ലാ ഭദ്രാസന ഇടവകകളില്‍ നിന്നും സമാഹരിച്ച പ്രളയ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചു അര്‍ഹരായവര്‍ക്ക് 102 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനും, 65 വീടുകളുടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കി വാസയോഗ്യമാക്കുന്ന തീരുമാനമാണ് സഭ തീരുമാനിച്ചിട്ടുള്ളത്.

ഇതിന്റെ ആദ്യ ഘട്ടമായി പൂര്‍ത്തീകരിച്ച 60 വീടുകളുടെ താക്കോല്‍ ഭാഗകര്‍മ്മം കേരള ഗവര്‍ണര്‍ ശ്രീ മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. യോഗത്തില്‍ മാര്‍ത്തോമാ സഭാ പരമാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ ജോസഫ് മാര്‍ത്തോമാ മെത്രാ പോലീത്ത അദ്ധ്യക്ഷത വഹിക്കും.

ഈ പദ്ധതിയുടെ വിജയത്തിനായി സഭാംഗങ്ങള്‍ നല്‍കിയ സംഭാവനയും, സഹകരണവും സമീകൃതമായിരുന്നുവെന്നും, എല്ലാവര്‍ക്കും ഹൃദയാംഗമായ നന്ദി അറിയിക്കുന്നതായും മെത്രാ പോലീത്തായുടെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന ഇടവകകളിലേക്ക് അയച്ച സര്‍കുലറില്‍ സഭാ സെക്രട്ടറി റവ കെ ജി ജോസഫ് അറിയിച്ചു. എല്ലാ ഭദ്രാസനങ്ങളില്‍ നിന്നും കഴിയുന്നത്രയും അംഗങ്ങള്‍ ഈ പരിപാടിയില്‍ വന്ന സംബന്ദിക്കണമെന്നും സഭാ സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു.
മാര്‍ത്തോമാ സഭ പൂര്‍ത്തീകരിച്ച 60 ഭവനങ്ങളുടെ താക്കോല്‍ 31നും ജനുവരി 2 നുംമാര്‍ത്തോമാ സഭ പൂര്‍ത്തീകരിച്ച 60 ഭവനങ്ങളുടെ താക്കോല്‍ 31നും ജനുവരി 2 നുംമാര്‍ത്തോമാ സഭ പൂര്‍ത്തീകരിച്ച 60 ഭവനങ്ങളുടെ താക്കോല്‍ 31നും ജനുവരി 2 നുംമാര്‍ത്തോമാ സഭ പൂര്‍ത്തീകരിച്ച 60 ഭവനങ്ങളുടെ താക്കോല്‍ 31നും ജനുവരി 2 നും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക