Image

വീട് കവര്‍ച്ചക്കെത്തിയ മൂന്ന് യുവാക്കളെ വെടിവെച്ചുകൊന്ന ഉടമസ്ഥനും വെടിയേറ്റ് ഗുരുതരാവസ്ഥയില്‍

പി പി ചെറിയാന്‍ Published on 24 December, 2019
വീട് കവര്‍ച്ചക്കെത്തിയ മൂന്ന് യുവാക്കളെ വെടിവെച്ചുകൊന്ന ഉടമസ്ഥനും വെടിയേറ്റ് ഗുരുതരാവസ്ഥയില്‍
ഹൂസ്റ്റണ്‍: ഈസ്റ്റ് ഹൂസ്റ്റണില്‍ നിന്നും പതിനാറുമൈല്‍ ദൂരെ ചാനല്‍ വ്യൂവിലുള്ള മൊബൈല്‍ ഹോം കവര്‍ച്ചക്കെത്തിയ ഇരുപതിനോടടുത്ത് മൂന്ന് പേരെ വീട്ടുടമസ്ഥന്‍ വെടിവെച്ചു കൊന്നു.

ഡിസംബര്‍ 23 രാവിലെ 8 മണിക്കായിരുന്നു സംഭവം. രണ്ട് പുരുഷന്മാരാണ് ഈ മൊബൈല്‍ ഹോമില്‍ താമസിച്ചിരുന്നത്. ഹിസ്പാനിക്ക് കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍ കറുത്ത വസ്ത്രം ധരിച്ചു കൈയ്യില്‍ റിവോള്‍വറുമായാണ് കവര്‍ച്ചക്കെത്തിയത്. ഇവരെ കണ്ടയുടനെ വീട്ടിലുണ്ടായിരുന്ന ഒരാള്‍ റൂമില്‍ കയറി ഒളിച്ചു. മറ്റെയാള്‍ ഷോട്ട്ഗണ്‍ ഉപയോഗിച്ച് മൂന്ന് പേര്‍ക്കും നേരെ നിറയൊഴിച്ചു. വെടിയേറ്റ മൂന്ന് പേരും നിലത്തു വീണുവെങ്കിലും ഓരാള്‍ തിരിച്ചും വെടിയുതിര്‍ത്തു. നിലത്തുവീണ മൂന്ന് പേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ഹാരിസ് കൗണ്ടി ഷെറിഫ് ഇഡ് ഗൊണ്‍സാലൊസ് പറഞ്ഞു. വെടിയേറ്റ വീട്ടുടമസ്ഥനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഷെറിഫ് അറിയിച്ചു.

കവര്‍ച്ചക്കെത്തിയ മൂന്ന് പേരും വെടിയേറ്റു മരിക്കുക എന്നത് വളരെ അസാധാരണമാണെന്നും, ഇതിനെ കുറിച്ച് വിശദ അന്വേണം നടത്തേണ്ടതുണ്ടെന്നും ഷെറിഫ് പറഞ്ഞു. കേസ് ഗ്രാന്റ് ജൂറിക്ക് വീടുമെന്നും അദ്ദേഹം അറിയിച്ചു. ടെക്‌സസ്സില്‍ നിലവിലുള്ള കാസ്റ്റില്‍ ഡോക്ട്രിന്‍ നിയമമനുസരിച്ചു സ്വയരക്ഷാര്‍ത്ഥം, വീട് കവര്‍ച്ചക്കെത്തുന്നവരെ വെടിവെക്കുന്നതിന് വകുപ്പുണ്ട്. സംഭവം സമീപ പ്രദേശത്തെ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്.
വീട് കവര്‍ച്ചക്കെത്തിയ മൂന്ന് യുവാക്കളെ വെടിവെച്ചുകൊന്ന ഉടമസ്ഥനും വെടിയേറ്റ് ഗുരുതരാവസ്ഥയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക