Image

സുകൃതജപ പുണ്യത്തില്‍ ചിക്കാഗോ സെന്റ് മേരീസ് ഇടവക

ജോയിച്ചന്‍ പുതുക്കുളം Published on 23 December, 2019
സുകൃതജപ പുണ്യത്തില്‍ ചിക്കാഗോ സെന്റ് മേരീസ് ഇടവക
ചിക്കാഗോ:   സുകൃതജപപുണ്യത്തില്‍ പിറവി തിരുനാളിന് ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ഇടവക. നല്‍കപ്പെട്ട സുകൃതജപം ചുരുങ്ങിയ സമയത്തീ നുള്ളില്‍ ഏറ്റവും കൂടുതല്‍ എഴുതിയ വര്‍ക്കാണ് സമ്മാനം ഒരുക്കിയത് .

5 - 10 വയസ്സ് പ്രായമായവരില്‍ മരിയന്‍ ജോസ്കരികുളം (781), ജൂലിയ വാക്കേല്‍ (650), സാന്ദ്രാ കുന്നശ്ശേരില്‍ (543) എന്നിവരും 11- 15 വയസ്സില്‍ അലീഷ വാക്കേല്‍ (2027), ബോണി കുടിലില്‍ (1002), ജോസ് ലിന്‍ ആലപ്പാട്ട് (381) എന്നിവരും 1625 വയസ്സില്‍ ജോസ് ലിന്‍ കുടിലില്‍ (1520) ,ഫെയ്മി പൂതൃക്കയില്‍ (108), ഷേര്‍ലില്‍ തറത്തട്ടേല്‍ (101) എന്നിവരും 26- 40 വയസ്സില്‍ റ്റീന വാക്കേല്‍ (2025) ഭാവനകീഴവല്ലിയില്‍ (1840) മിന്റു മണ്ണൂക്കുന്നേല്‍ (1234) എന്നിവരും 4160 വയസ്സില്‍ ഷൈനി തറത്തട്ടേല്‍ (2201),  ലിന്‍സി പിണര്‍ക്കയില്‍ (2151),  സാലി കിഴക്കേക്കുറ്റ് (2020) എന്നിവരും , 61 വയസ്സില്‍ ബീനാ കുമ്പുക്കല്‍ (2050),  എല്‍സമ്മ വാലുമറ്റത്തില്‍ (1210),  മേരി വരിക്കമാം തൊട്ടിയില്‍ (1002) എന്നിവരും സമ്മാനര്‍ഹരായി .

89 പേര്‍ പങ്കെടുത്ത മത്സരത്തില്‍ 53299 പ്രാവിശ്യം മൊത്തം സൃകൃതജപം എഴുതുവാന്‍ സാധിച്ചു . സൃകൃതജപം എഴുത്ത് മത്സരത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഏലി കുര്യന്‍ പെരിങ്ങലത്തില്‍ 93 വയസ്സ് തിരഞ്ഞെടുക്കപ്പെട്ടു . വിജയികള്‍ക്ക് ജോസ് പിണര്‍ക്കയില്‍ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു.
സ്റ്റീഫന്‍ ചൊള്ളബേല്‍.  (പി.ആര്‍.ഒ) അറിയിച്ചതാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക