Image

സി.എസ്.ഐ സഭ വടക്കേ അമേരിക്ക സംയുക്ത ക്രിസ്തുമസ് കരോള്‍ ഫിലാഡല്‍ഫിയയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 23 December, 2019
സി.എസ്.ഐ സഭ വടക്കേ അമേരിക്ക സംയുക്ത ക്രിസ്തുമസ് കരോള്‍ ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: സി.എസ്.ഐ സഭയുടെ വടക്കേ അമേരിക്കന്‍ ഒന്നും രണ്ടും റീജിയനുകളിലെ ഇടവകകളുടെ ഈവര്‍ഷത്തെ സംയുക്ത ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 28-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതല്‍ ഫിലാഡല്‍ഫിയ ഇമ്മാനുവേല്‍ സി.എസ്.ഐ ഇടവകയുടെ (500 സോമര്‍ട്ടന്‍ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19116) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു. പന്ത്രണ്ട് ദേവാലയങ്ങളിലെ ഗായക സംഘങ്ങള്‍ ഒത്തുചേരുന്ന ഈ കരോള്‍ സന്ധ്യയിലേക്ക് ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ മുന്‍ ബിഷപ്പ് മോസ്റ്റ് റവ.ഡോ. സി.വി. മാത്യു മുഖ്യാതിഥിയായിരിക്കുന്നതും, ക്രിസ്തുമസ് സന്ദേശം നല്‍കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. പ്രിന്‍സ് ജോണ്‍ (വികാരി, ഇമ്മാനുവേല്‍ സി.എസ്.ഐ ചര്‍ച്ച്) 215 688 2289, ആനന്ദ് മാത്യു (കണ്‍വീനര്‍, സംയുക്ത കരോള്‍) 302 300 9320, കോശി വര്‍ഗീസ് (സെക്രട്ടറി, ഇമ്മാനുവേല്‍ സി.എസ്.ഐ ചര്‍ച്ച്) 267 312 5373, അജി സാം മാത്യു (ക്വയര്‍ മാസ്റ്റര്‍) 215 279 3335. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക