Image

ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി കീര്‍ത്തിയും, ജോജുവും

Published on 23 December, 2019
 ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി കീര്‍ത്തിയും, ജോജുവും
അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റ് വാങ്ങി ജോജു ജോര്‍ജും കീര്‍ത്തി സുരേഷും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ജേതാക്കള്‍ക്ക് അവര്‍ഡ് സമ്മാനിച്ചു.

മഹാനടി എന്ന ചിത്രത്തിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം കീര്‍ത്തി സുരേഷ് ഏറ്റ്വാങ്ങിയത്. ജോസഫ് എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു ജോജുവിന് ദേശീയ(പ്രത്യേക പരാമര്‍ശം) പുരസ്‌കാരം കീര്‍ത്തിയുടെ അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സഹോദരി രേവതി സുരേഷും ചടങ്ങില്‍ പങ്കെടുത്തു. നടന്‍മാരായ വിക്കി കൗശല്‍, അക്ഷയ് കുമാര്‍, സംവിധായകന്‍ ആദിത്യ ധര്‍ എന്നിവരും അവാര്‍ഡുകള്‍ ഏറ്റ് വാങ്ങി.

അതേസമയം പൗരത്വ ഭേദഗതി നിയമം ദേശീയ പൗരത്വ റജിസ്റ്റര്‍ എന്നീ വിഷയങ്ങളില്‍ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകന്‍ സക്കരിയയും തിരക്കഥാകൃത്ത് മുഹ്സിന്‍ പരാരിയും നിര്‍മ്മാതാക്കളും നടി സാവിത്രി ശ്രീധരനും വിട്ടുനിന്നു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക