Image

ആ കണ്ണുകളിലെ തിളക്കം; പ്രിയയെ നോക്കി കുഞ്ഞ് ഇസയെ കയ്യിലെടുത്ത് മനോഹരമൂഹുര്‍ത്തം പങ്കുവെച്ച് ചാക്കോച്ചന്‍

Published on 23 December, 2019
ആ കണ്ണുകളിലെ തിളക്കം; പ്രിയയെ നോക്കി കുഞ്ഞ് ഇസയെ കയ്യിലെടുത്ത്  മനോഹരമൂഹുര്‍ത്തം പങ്കുവെച്ച് ചാക്കോച്ചന്‍
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ചാക്കോച്ചന്‍ എന്ന കുഞ്ചാക്കോ ബോബന്‍. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ താരം തന്റെയും കുടുംബത്തിന്റെ വിശേഷങ്ങള്‍  ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, ഭാര്യ പ്രിയ്ക്കും മകന്‍ ഇസക്കുമൊപ്പമുളള മനോഹരമൂഹുര്‍ത്തമാണ് താരം തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

'നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കണ്ണിലെ തിളക്കം കാണുന്നതിനേക്കാള്‍ മനോഹരമായി ഒന്നുമില്ല. ടിവിഎം സെന്റ് തോമസ് സ്‌കൂളില്‍, പ്രിയയുടെ ബാച്ചിന്റെ റീയുണിയന്‍ വേദിയിലാണ് ഞങ്ങള്‍, ഒപ്പമുളളത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയെറിയ സമ്മാനം. അവളെ വീണ്ടും സുന്ദരിയായ, കൊച്ചുപെണ്‍കുട്ടിയെ പോലെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം'', റീയൂണിയന്‍ വേദിയില്‍ നിന്നുമുളള ചിത്രം പങ്കുവെച്ചു കൊണ്ട് ചക്കോച്ചന്‍ കുറിച്ചു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക