Image

മതനിരപേക്ഷതയും ജനാധിപത്യവും തച്ചുടക്കാന്‍ അനുവദിക്കില്ല: കുവൈത്ത് കെഎംസിസി പ്രതിഷേധ മഹാസമ്മേളനം

Published on 23 December, 2019
മതനിരപേക്ഷതയും ജനാധിപത്യവും തച്ചുടക്കാന്‍ അനുവദിക്കില്ല: കുവൈത്ത് കെഎംസിസി പ്രതിഷേധ മഹാസമ്മേളനം
കുവൈത്ത് സിറ്റി: പൗരത്വഭേദഗതി നിയമം നടപ്പിലാക്കി മതനിരപേക്ഷതയും ജനാധിപത്യവും തച്ചുടക്കാന്‍ അനുവദിക്കില്ലെന്നുറക്കെ പ്രഖ്യാപിച്ച് കുവൈത്ത് കെ എംസിസി അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പൗരത്വഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധ മഹാസമ്മേളനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

കുവൈത്ത് കെ എംസിസി സംസ്ഥാന പ്രസിഡന്റ് ശറഫുദ്ദീന്‍ കണ്ണേത്ത് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെപിസിസി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ദേശീയ എക്്‌സിക്യൂട്ടീവ് അംഗം അഡ്വ. ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. കുവൈത്തിലെ മത -സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തുള്ള വിവിധ സംഘടനകളുടെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. രാജ്യത്തെ മതനിരപേക്ഷതയും ജനാധിപത്യവും തച്ചുടക്കാന്‍ ഒരിക്കലും സമ്മതിക്കില്ലെന്നും അതിനെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് മുന്നില്‍ തന്നെ ഉണ്ടാകുമെന്നും ഉദ്ഘാടനപ്രസംഗത്തില്‍ കെപിസിസി സെക്രട്ടറി പറഞ്ഞു.

രാജ്യത്ത് നടക്കുന്ന ഫാസിസ്റ്റുകളുടെ തേര്‍വാഴ്ച്ചകള്‍ അക്കമിട്ട് വിവരിക്കുകയായിരുന്നു മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ഷിബു മീരാന്‍. ദേശീയപതാകയും പ്ലക്കാര്‍ഡുകളുമായായിരുന്നു ഓരോരുത്തരും സമ്മേളനത്തില്‍ ്എത്തിച്ചേര്‍ന്നത്. മുദ്രാവാക്യം വിളികളുമായി ഓരോരുത്തരും പ്രവാസ ലോകത്തു നിന്നുള്ള പ്രതിഷേധം കൃത്യമായി പ്രകടിപ്പിക്കുകയുണ്ടായി. ജിസിസിയിലെ തന്നെ ഏറ്റവും മികച്ച പ്രതിഷേധ സമ്മേളനമായി. സമ്മേളനത്തില്‍ കഐംസിസി ഉപദേശക സമിതി ചെയര്‍മാന്‍ നാസര്‍ മഷ്ഹൂര്‍ തങ്ങള്‍, വര്‍ഗീസ് പുതുക്കുളങ്ങര (ഒഐസിസി), അജിത്കുമാര്‍ (നോര്‍ക്ക ഡയറക്ടര്‍) , ഷംസുദ്ദീന്‍ ഫൈസി ( ഇസ്ലാമിക് കൗണ്‍സില്‍), ഡോ. അബ്ദുള്‍ ഹമീദ് (കെഐസിസി ), സിദ്ധീഖ് മദനി (ഐഐസി) ,ഷൈജു (കല), സഫീര്‍ പി.ഹാരിസ് ( ജനത കള്‍ച്ചറല്‍), അനിയന്‍ കുഞ്ഞി പാപ്പച്ചന്‍ (വെല്‍ഫയര്‍ പാര്‍ട്ടി), ഫൈസല്‍ മഞ്ചേരി (കെഐജി), മുബാറക്ക് (ആംആത്മി ), ഇബ്രാഹിം കുന്നില്‍ (കെകഐംഎ) തുടങ്ങിയ സംഘടനാ പ്രതിനിധികള്‍ പ്രസംഗിച്ചു. തുടര്‍ന്ന് അഡ്വ. ഷിബു മീരാന്‍ പൗരത്വ ബില്ലിനെ കുറിച്ച് വിശദീകരിച്ച് മുഖ്യ പ്രഭാഷണം നടത്തി.

അബാസിയ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ സമ്മേളനത്തില്‍ കുവൈത്ത് കെ എംസിസി ജനറല്‍ സെക്രെട്ടറി എംകെ അബ്ദുല്‍ റാസാഖ് സാഹിബ് സ്വാഗതവും എം.ആര്‍. നാസര്‍ നന്ദിയും പറഞ്ഞു. ജ്യോതികുമാര്‍ ചാമക്കാലക്കുള്ള ഉപഹാരം നാസര്‍ തങ്ങളും ഷിബുമീരാനുള്ള ഉപഹാരം വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂരും കൈമാറി . സഹ ഭാരവാഹികളായ സുബൈര്‍ പാറക്കടവ്, ഷഹീദ് പാട്ടില്ലത്ത്, ഷെരീഫ് ഒതുക്കുങ്ങല്‍, റസാഖ് അയ്യൂര്‍ , ഉപദേശക സമിതിയംഗങ്ങളായ സൈനുദ്ദീന്‍ കടിഞ്ഞി മൂല, ബഷീര്‍ ബാത്ത സന്നിഹിതരായിരുന്നു. ചടങ്ങില്‍ തോമസ് ചാണ്ടി എംഎല്‍എയുടെ വിയോഗത്തില്‍ ഒരു മിനിറ്റ് മൗനമാചരിച്ചുകൊണ്ട് തുടങ്ങിയ പരിപാടി ദേശീയ ഗാലാപനത്തോടെ സമാപിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക