Image

കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ചിന് ചാരിറ്റി രജിസ്‌ട്രേഷന്‍

Published on 23 December, 2019
കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ചിന് ചാരിറ്റി രജിസ്‌ട്രേഷന്‍
കോര്‍ക്ക്: കോര്‍ക്ക് സീറോമലബാര്‍ ചര്‍ച്ചിന് ചാരിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ  രജിസ്‌ട്രേഷന്‍ അനുവദിക്കപ്പെട്ടു. അയര്‍ലന്‍ഡില്‍ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, സംവിധാനങ്ങള്‍, സ്ഥാപനങ്ങള്‍ മുതലായവയുടെ നിയന്ത്രണവും ക്രമപ്പെടുത്തലും നിയമത്താല്‍ ചുമതലപ്പെടുത്തപ്പെട്ടിട്ടുള്ള ഏജന്‍സിയാണ് സിആര്‍എ.

2018 മാര്‍ച്ച് മാസത്തില്‍ നടന്ന പ്രതിനിധിയോഗത്തിലാണ് ചര്‍ച്ച് രജിസ്‌ട്രേഷന് വേണ്ടി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുവാനും അതിനുവേണ്ടിയുള്ള പ്രാഥമീക നടപടികള്‍ ആരംഭിക്കുന്നതിനുമുള്ള തീരുമാനമുണ്ടായത്. തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കോര്‍ക്ക് സീറോ-മലബാര്‍ ചര്‍ച്ചിന് ചാരിറ്റി റെഗുലേറ്റര്‍, രജിസ്‌ട്രേഷന്‍ അനുവദിച്ചു നല്‍കിയത്.

ചാരിറ്റി രജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ ചട്ടങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വിധേയമായും, കോര്‍ക്ക് സീറോ-മലബാര്‍ ചര്‍ച്ച് (യൂറോപ്യന്‍ അപോസ്റ്റോലിക് വിസിറ്റേഷന്‍)ന്റെ ബൈലോയില്‍ അധിഷ്ടിതവുമായിട്ടാണ് ചാരിറ്റി രൂപീകരിക്കപ്പെട്ടിരിക്കുന്നത്.

റിപ്പോര്‍ട്ട്: സിറിയക് ജോസ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക