Image

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ബൈബിള്‍ കണ്‍വന്‍ഷന്‍ 'ഡോര്‍ ഓഫ് ഗ്രേയ്‌സ് ' ജനുവരി 4ന്

Published on 23 December, 2019
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ബൈബിള്‍ കണ്‍വന്‍ഷന്‍ 'ഡോര്‍ ഓഫ് ഗ്രേയ്‌സ് ' ജനുവരി 4ന്
ബര്‍മിഗ്ഹാം: അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന ഡോര്‍ ഓഫ് ഗ്രേയ്‌സ് യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍ ബര്‍മിംഗ്ഹാം സെഹിയോനില്‍ ജനുവരി 4 ന് നടക്കും. പ്രശസ്ത വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയില്‍ ശുശ്രൂഷകള്‍ നയിക്കും.

വര്‍ത്തമാനകാലത്തിന്റെ നതികളെ വിവേചിച്ചറിയുവാന്‍ , നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാര്‍ഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയില്‍ നയിക്കാന്‍ ഓരോ ഹൃദയങ്ങളിലും ആഴമാര്‍ന്ന ദൈവ കരുണയുടെ വാതില്‍ തുറക്കാന്‍ പ്രാപ്തമാക്കുന്ന ഡോര്‍ ഓഫ് ഗ്രേസ് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് നടക്കുക. രജിസ്‌ട്രേഷന്‍ , ഫുഡ് എന്നിവ സൗജന്യമായിരിക്കും.മാതാപിതാക്കള്‍ക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

ജീവിത വിശുദ്ധിയുടെ സ്വര്‍ഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കണ്‍വന്‍ഷന്‍ യൂറോപ്പ് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കും. മാതാപിതാക്കള്‍ക്കും പ്രത്യേകമായി ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്‍ 4 ന് ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും.
കോ ഓര്‍ഡിനേറ്റര്‍ ജിത്തു ദേവസ്യയുടെ നേതൃത്വത്തില്‍ സെഹിയോനില്‍ പ്രാര്‍ഥന ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

യൂറോപ്യന്‍ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷന്റെ അനുഗ്രഹപാതയിലൂടെ യേശുവില്‍ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോര്‍ ഓഫ് ഗ്രേയ്‌സ്.

ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് ആത്മീയ നേതൃത്വം റവ.ഫാ. സോജി ഓലിക്കലും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയും മുഴുവന്‍ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

അഡ്രസ്:

സെന്റ് ജെറാര്‍ഡ് കാത്തലിക് ചര്‍ച്ച്.
ബെര്‍മിംഗ്ഹാം
B 35 6JT

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജു 07515368239
സാറാമ്മ 07838942077

റിപ്പോര്‍ട്ട്: ബാബു ജോസഫ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക