Image

വിദേശ സിനിമകള്‍-ദി ഹിഡന്‍ ഫേസ് (THE HIDDEN FACE) (2011)

അഭി Published on 23 December, 2019
വിദേശ സിനിമകള്‍-ദി ഹിഡന്‍ ഫേസ് (THE HIDDEN FACE) (2011)
ദി ഹിഡന്‍ ഫേസ് (THE HIDDEN FACE) (2011)
ഡ്രാമ / ത്രില്ലര്‍
സംവിധായകന്‍: അന്ദ്രേസ് ബെയ്‌സ്.                അഭിനേതാക്കള്‍: ക്വിഎം ഗുട്ടിറെസ്, ക്ലാരാ ലാഗോ, മാര്‍ടീനാ ഗാര്‍ഷ്യ 
രാജ്യം: കൊളംബിയ
ഭാഷ: സ്പാനിഷ്


2011 ല്‍ ഇറങ്ങിയ സ്പാനിഷ് ത്രില്ലര്‍ ആണ് 'The Hidden Face'.ഈ അഡ്രിയാന്‍ എന്ന യുവ സംഗീതജ്ഞന്റെ ജീവിതത്തില്‍ ആകസ്മികമായി വന്നെത്തിയ രണ്ടു സ്ത്രീ കഥാപാത്രങ്ങളും അഡ്രിയാന്‍ അവരില്‍  ഉളവാക്കുന്ന മാറ്റങ്ങളും ആണ് ചിത്രം. പ്രണയത്തില്‍ ഒഴിവാക്കാനാവാത്ത കാര്യം  എന്നൊക്കെ  പറയാവുന്ന അസൂയ, പിന്നെ തന്റെ സ്വന്തമെന്നു കരുതുന്ന ആള്‍ മറ്റൊരാളുടെ കൂടെ പോകുമോ എന്ന ഭയം ഇവയെല്ലാം ചേര്‍ന്ന ഒരു ത്രില്ലര്‍ ചിത്രം ഒരുക്കിയിരിക്കുകയാണ് സംവിധായകന്‍ ആയ അന്ദ്രേസ് ബെയ്‌സ്. ഒരു ദിവസം തന്റെ ജോലി കഴിഞ്ഞെത്തിയ അഡ്രിയാനെ കാത്തിരുന്നത് തന്റെ് കാമുകിയായ ബെലന്‍ റെക്കോര്ഡ് ചെയ്തു വച്ച ഒരു വീഡിയോ ആണ്. തനിക്കു ഈ ബന്ധം ഇനി തുടരാന്‍ താത്പര്യം ഇല്ലെന്നും അത് നേരിട്ട് പറയാനുള്ള ബുദ്ധിമുട്ട് കാരണം ഒരു വീഡിയോയില്‍ രേഖപ്പെടുത്തി താന്‍ പോവുകയാണെന്നും ആയിരുന്നു ആ വീഡിയോയുടെ സാരാംശം. കടുത്ത വിഷമത്തില്‍ ആയ അഡ്രിയാന്‍ മദ്യത്തില്‍ അഭയം പ്രാപിക്കുന്നു.


ഒരു ദിവസം മദ്യപിച്ച് നില തെറ്റിക്കഴിഞ്ഞപ്പോള്‍ ബാറിലെ ജോലിക്കാരി ആയ ഫാബിയാന അഡ്രിയാനെ തന്റെ വീട്ടിലേക്ക് കൊണ്ട് പോകുന്നു. പിറ്റേന്ന് രാവിലെ ഫാബിയാനയെ ശ്രദ്ധിക്കാതെ അയാള്‍ യാത്രയാകുന്നു. എന്നാല്‍ അന്ന് വൈകിട്ട് അയാള്‍ വീണ്ടും അവള്‍ ജോലി ചെയ്യുന്ന ആ ബാറില്‍ എത്തുന്നു. അഡ്രിയാന്‍ ഫാബിയാനയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. ഒരു തെറ്റിദ്ധാരണയുടെ പുറത്തു തന്നെ വിട്ടു പോയ ബെലനെ അയാള്‍ വെറുക്കുന്നു. ഫാബിയാന അഡ്രിയാനൊപ്പം അയാളുടെ വലിയ വീട്ടില്‍ താമസം ആരംഭിക്കുന്നു. സന്തോഷകരമായി അവര്‍ രണ്ടും ജീവിക്കുന്ന സമയം അഡ്രിയാനെ തിരക്കി രണ്ടു അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തുന്നു. ബെലന്‍ രാജ്യം വിട്ടു പോയിട്ടില്ല എന്നും അവള്‍ എവിടെ ആണെന്നുള്ളതിന് ഒരു തെളിവും ഇല്ല എന്നവര്‍ അറിയിക്കുന്നു. അവര്‍ സംശയിക്കുന്നവരില്‍ പ്രഥമ സ്ഥാനം അഡ്രിയാനാണ്.അഡ്രിയാന്‍ അന്വേഷണവുമായി സഹകരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഫാബിയാനയുടെ മുന്‍ കാമുകനും ആണ്. ഒരു ദിവസം ബെലന്റെ മൃതദേഹം എന്ന് സംശയിക്കുന്ന ഒരു ശരീരം അവളുടെ ആണോ എന്ന്! തിരിച്ചറിയാന്‍ വേണ്ടി അഡ്രിയാനെ പോലീസ് വിളിപ്പിക്കുന്നു. അത് ബെലന്റെ ശവശരീരം ആയിരുന്നോ? ബെലന് എന്ത് സംഭവിച്ചു?  അവളുടെ തിരോധാനത്തിനു പിന്നില്‍ അഡ്രിയാന് പങ്കുണ്ടോ?  കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.


ചിത്രം അവതരിപ്പിച്ചിരിക്കുന്നത് അഡ്രിയാന്റെ കാമുകിമാരുടെ കഥകളിലൂടെയും അവരുടെ കാഴ്ച്ചപ്പാടുകളിലൂടെയും ആണ്. അവസാനം അപ്രതീക്ഷമായ ക്ലൈമാക്‌സുകൊണ്ടു ഈ സിനിമ നമ്മളെ കോരിത്തരിപ്പിക്കുന്നു! ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ക്ക്  കണ്ടിരിക്കാവുന്ന ഒരു സ്പാനിഷ് ത്രില്ലര്‍ ആണ് 'The Hidden face'.

വിദേശ സിനിമകള്‍-ദി ഹിഡന്‍ ഫേസ് (THE HIDDEN FACE) (2011)
വിദേശ സിനിമകള്‍-ദി ഹിഡന്‍ ഫേസ് (THE HIDDEN FACE) (2011)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക