സ്‌നേഹത്തിന്‍ മായാത്ത സ്തൂപം (പി. സി. മാത്യു)
SAHITHYAM
22-Dec-2019
SAHITHYAM
22-Dec-2019

ഒരു കുളിരേകും ധനുമാസവുമെത്തി വീണ്ടും
ഒരുങ്ങി നാമൊരു ക്രിസ്തുമസ് നാളിനായിനിയും

നിഷ്കളങ്കനാകുമൊരു ശിശുവിനു ജന്മമേകാന്‍
നിര്‍മലയായൊരു കന്യകയൊരുങ്ങി മനസ്സാല്‍
ലോകം മുഴുക്കെ എതിരായി നില്‍ക്കവേ മറിയം
ലഭിച്ചില കിടക്കയെങ്കിലും തളരാതെ വിശ്വസിച്ചു
ഒടുവില്‍ കാലിത്തൊഴുത്തൊന്നതില്‍ തല ചായ്ച്ചു
ഒരുവിധം വിശ്രമിക്കവേ വിഷമിച്ചു ജോസെഫും
ലോകത്തിന്‍ രക്ഷകനാണ് പിറക്കുന്നതെന്നോര്‍ത്തു
ലജ്ജയേശാതെ ജോസഫിന്‍ മാനം ലേശം തകരാതെ
രക്ഷകന്‍ മാതാവ് കാലിത്തൊഴുത്തില്‍ ശയിക്കവേ
രാത്രി പോയതറിയാതെ കാത്തു ജോസെഫും നിന്നു
ദൈവ ദൂതരേറെ പറന്നെത്തി സ്വാന്തനമരുളി മെല്ലെ
ദേവാധി ദേവനാം യേശുവേ കാണുവാന്‍ കൊതിച്ചു
ഉണ്ണി പിറന്നു പൊടുന്നനെ ഉയര്‍ന്നു ഗാനാലാപങ്ങള്‍
ഉയരത്തില്‍ നിന്നൊരായിരം സ്തുതികള്‍ ഇമ്പമായി
വാനിലുദിച്ചൊരു വാല്‍ നക്ഷത്രം ആട്ടിടയര്‍ക്കൊരു
വഴികാട്ടിയായി നിന്നു നയിച്ചു വിദ്വാന്മാരെ നേരെ
ബേതലഹം തന്നിലൊരു കാലിത്തൊഴുത്തില്‍ പിറന്ന
ബെന്യമിന്‍ ഗോത്രത്തിലെ സ്വപ്ന സന്തതിയുണ്ണിയേശു.
പാപിയാം നമ്മുടെ പാപമകറ്റുവാന്‍ പിറന്നു നാഥന്‍
പാപ ലോകത്തില്‍ പാപമൊഴികെ പരീക്ഷിക്കപ്പെട്ടവന്‍
മാനവര്‍ക് രക്ഷയേകുവാന്‍ പാരില്‍ വന്നു പിറന്നേക
മകന്‍ പിതാവിന്‍ കല്പന തെറ്റാതെ കാത്ത നല്‍പുത്രന്‍
ഒഴുക്കിയാ തിരു രക്തം ഗോഗുല്‍ത്തായിലെ കുരിശില്‍
ഒരിക്കലായ് തീര്‍ത്തു മായാത്ത അടയാളം നമുക്കായി
ഇന്ന് നാം കാണുമീ കുരിശതിന്നടയാളം മായാതിരിക്കട്ടെ
ഇനിമേല്‍ എല്ലാം പൊറുക്കുമാ സ്‌നേഹത്തിന്‍ സ്തൂപമായി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments