Image

'മമ്മൂക്കയുടെ ആത്മകഥ സിനിമയാക്കാന്‍ മോഹം'; ആഗ്രഹം തുറന്നുപറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസ്

Published on 22 December, 2019
'മമ്മൂക്കയുടെ ആത്മകഥ സിനിമയാക്കാന്‍ മോഹം'; ആഗ്രഹം തുറന്നുപറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസ്

മമ്മൂട്ടിയുടെ ആത്മകഥ സിനിമയാക്കണമെന്ന് ആഗ്രഹം പറഞ്ഞ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. സ്വാധീനിച്ച സിനിമാ പുസ്തകങ്ങളെക്കുറിച്ച്‌ സംസാരിക്കവേയാണ് റോഷന്‍ ആന്‍ഡ്രൂസ് തന്റെ സ്വപ്‌നം തുറന്ന് പറഞ്ഞത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.


മമ്മൂട്ടിയുടെ ചമയങ്ങളില്ലാതെ എന്ന പുസ്തകമാണ് ഏറ്റവും ആകര്‍ഷിച്ചത്. അത്രമാത്രം പാഷനോടെ സിനിമയെ കണ്ട ഒരാളുടെ ജീവിതമാണത്. അതൊരു സിനിമയാക്കാന്‍ മോഹവുമുണ്ട്''- റോഷന്‍ ആന്‍ഡ്രൂനിന്റെ വാക്കുകളിങ്ങനെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക