Image

ഗായകന്‍ സിദ്ധാര്‍ഥ് മേനോന്‍ വിവാഹിതനായി! വധു നടിയായ ഉറ്റ സുഹൃത്ത്, പരിചയപ്പെടുത്തി താരം

Published on 22 December, 2019
ഗായകന്‍ സിദ്ധാര്‍ഥ് മേനോന്‍ വിവാഹിതനായി! വധു നടിയായ ഉറ്റ സുഹൃത്ത്, പരിചയപ്പെടുത്തി താരം

നടനും ഗായകനുമായ സിദ്ധാര്‍ഥ് മേനോന്‍ വിവാഹിതനായി. അടുത്ത സുഹൃത്തും മറാത്തി നടിയും നര്‍ത്തകിയുമായ തന്‍വി പാലവ് ആണ് വധു. സിദ്ധാര്‍ഥ് തന്നെയാണ് ഈ വിവര പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ തന്‍വിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു വിവാഹത്തിനെ കുറിച്ചു പ്രണയത്തിനെ കുറിച്ചും വെളിപ്പെടുത്തിയത്.


എല്ലാവരുടേയും പ്രണയകഥ മനോഹരമാണ്. എന്നാല്‍, ഞങ്ങളുടേതാണ എനിയ്ക്ക് ഏറ്റവു പ്രിയപ്പെട്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിത്.ഞാന്‍ എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുകയാണ്. പാര്‍ട്ട് ടൈം കാമുകിയും ഫുള്‍ ടൈം സുഹൃത്തും കൂടാതെ എന്റെ എക്കാലത്തേയും പാര്‍ട്ണര്‍ ഇന്‍ കൈം- ചിത്രത്തിനൊപ്പം സിദ്ധാര്‍ഥ് കുറിച്ചും.


സിദ്ധാര്‍ഥിന് വിവാഹാശംസ നേര്‍ന്ന് സിനിമ ലോകം. ഗായികയും അവതാരകയുമായ അഭിരാമി സുരേഷ്, ആര്യ, ആന്‍ ശീതള്‍, ഇവ പവിത്രന്‍, എന്നിവര്‍ ആശംസ നേര്‍ന്നു. പ്രമുഖ മ്യൂസിക്കല്‍ ബ്രാന്‍ഡ് ആയ തൈക്കുടം ബ്രിഡ്ജിലൂടെ ആരാധകര്‍ക്ക് സുപരിചിതനായ സിദ്ധാര്‍ഥ് ഫഹദ് ചിത്രമായ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെ യാണ് പിന്നണി ഗാന രംഗത്ത് ചുവട് വെച്ചത്. മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ക്ക് പുറമേ പിന്നണി ഗാനരംഗത്തും സജീവമാണ്. വികെ പ്രകാശ് സംവിധാനം ചെയ്ത റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ ചുവട് വെടച്ച താര 10 ഓളം ചിത്രത്തില്‍ ചെറുതും വലുതുമായ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സിദ്ധാര്‍ഥ് മേനോന്‍ വിവാഹം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക