Image

റബ്ബിമാരെ വീണ്ടും ജര്‍മന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നു

Published on 21 December, 2019
റബ്ബിമാരെ വീണ്ടും ജര്‍മന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നു


ബര്‍ലിന്‍: ജൂത പുരോഹിതരെ വീണ്ടും ജര്‍മന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ പ്രതിരോധ മന്ത്രി അന്നഗ്രെറ്റ് ക്രാംപ് കാറന്‍ബോവര്‍ ഒപ്പുവച്ചു. വൈവിധ്യവും തുറവിയും പ്രകടിപ്പിക്കുന്ന ശക്തമായ സൂചനയാണിതെന്ന് മന്ത്രി.

അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഭരണകാലത്ത് ജൂത മതത്തില്‍പ്പെട്ടവരെ സൈന്യത്തില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയതോടെയാണ് റബ്ബിമാരും ഒഴിവാക്കപ്പെട്ടത്.1933 ല്‍ ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നതിനുശേഷം സൈന്യം റബ്ബികളെ നിയമിച്ചിട്ടില്ല. എല്ലാ ജൂത സൈനികരെയും സൈന്യത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഇപ്പോള്‍ ജൂത സൈനികരുടെ മതപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പത്തു റബ്ബിമാരെ സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിനു ചുമതലപ്പെടുത്തുന്നതാണ് ധാരണാപത്രം.

ജര്‍മനിയിലെ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ജ്യൂസ് പ്രസിഡന്റ് ജോസഫ് ഷൂസ്റ്റുറുമായാണ് മന്ത്രി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ജൂതരും ജര്‍മന്‍ സൈന്യവും തമ്മിലുള്ള ബന്ധത്തിലെ ചരിത്രപരമായ ഏടാണിതെന്ന് ഷൂസ്‌ററര്‍ പറഞ്ഞു. ഒരു ജനാധിപത്യ സമൂഹത്തിന്റെ ഭാഗമാണെന്ന് പൗരന്മാര്‍. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതാണ്,സര്‍ക്കാരാണ്. റബ്ബികളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നത് ജനാധിപത്യത്തിന്റെ കരുത്തിന്റെ സൂചനയാണന്നും അദ്ദേഹം പറഞ്ഞു.

ജൂതരും സൈന്യവും തമ്മിലുള്ള തകര്‍ന്ന ചരിത്രത്തെക്കുറിച്ച് പ്രതിരോധ മന്ത്രി കാരന്‍ബൗവര്‍ സംസാരിച്ചു. സൈന്യത്തിനുള്ളില്‍ റബ്ബികളുടെ സ്ഥാനം പുന:സ്ഥാപിക്കാനുള്ള നടപടി സൈന്യത്തിലൈ വൈവിധ്യത്തിന്റെ അടയാളമാണെന്ന് അവര്‍ പറഞ്ഞു. രാജ്യത്തുള്ളതുപോലെ യഹൂദര്‍ക്കും സൈന്യത്തിനുള്ളില്‍ ഒരു ഭവനം ഉണ്ട്, അവര്‍ പറഞ്ഞു.

സൈനിക റബ്ബികളുടെ ആസ്ഥാനം ബര്‍ലിനിലാണ്. ജര്‍മനിയിലും വിദേശത്തും നിലയുറപ്പിച്ചിരിക്കുന്ന ജൂത സൈനികരെ അവര്‍ സേവിക്കും, ഇവാഞ്ചലിക്കല്‍, കത്തോലിക്കാ ചാപ്‌ളെയിനുകളുടെ അതേ ചുമതലകള്‍ ഇവര്‍ ഉള്‍ക്കൊള്ളുന്നു. മുസ് ലിം മത ഉപദേഷ്ടാക്കളെ പരിചയപ്പെടുത്താനുള്ള പദ്ധതികളും സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ജര്‍മനിയിലെ 180,000 സൈനികരില്‍ 90,000 ക്രിസ്ത്യാനികളും 3,000 മുസ്ലിങ്ങളും 300 ജൂതന്മാരുമുണ്ട്. ജര്‍മന്‍ പട്ടാളക്കാര്‍ക്ക് അവരുടെ മതവിശ്വാസങ്ങള്‍ സ്വമേധയാ അറിയിക്കുവാന്‍ കഴിയുന്ന നിയമമാണ് നിലവിലുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക