Image

ഞാന്‍ ജാക്സനല്ലെടാ... വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്ത് സൗബിന്‍...

Published on 21 December, 2019
ഞാന്‍ ജാക്സനല്ലെടാ... വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്ത് സൗബിന്‍...

സോഷ്യല്‍ മീഡിയയില്‍ വന്‍ തംരഗമായിരുന്നു അമ്ബിളിയിലെ ഞാന്‍ ജാക്സനല്ലടാ, ന്യൂട്ടനല്ലെടാ എന്ന് തുടങ്ങുന്ന ഗാനം. പാട്ടിലെ സൗബിന്റെ ചുവടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ ഇത് അനുകരിക്കുകയു ചെയ്തിരുന്നു, ഇപ്പോഴിത വീണ്ടും സോഷ്യല്‍ മീഡിയയില്‍ സൗബിന്റെ നൃത്തം വൈറലാകുകയാണ്. സെന്‍റ് തെരേസാസിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു സൗബിനും ചുവട് വെച്ചത്. കോളേജിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ അതിഥിയായിട്ടായിരുന്നു സൗബിന്‍ എത്തിയത്.


സെന്റ് തെരേസാസിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം സൗബിന്‍ നൃത്തം ചെയ്യുന്ന വീഡിയോ നിമിഷങ്ങള്‍ക്കുളളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.ആദ്യം തന്നെ ചുവടുകള്‍ വിദ്യാര്‍ഥികള്‍ക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു സൗബിന്റെ തകര്‍പ്പന്‍ പ്രകടനം. വിദ്യാര്‍ഥികള്‍ക്കൊപ്പം ഏറെ ആവേശത്തോടെയായിരുന്നു സൗബിന്റെ പ്രകടനം.


ഇതിനും മുന്‍പ് നടി മഞ്ജു വാര്യരും നടന്‍ ഷെയിന്‍ നിഗമും വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവട് വെയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ ഒരു പരിപാടിയുടെ ഭാഗമായി എത്തിപ്പോഴായിരുന്നു വിദ്യാര്‍ഥികള്‍ക്കൊപ്പമുള്ള താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. മഞ്ജുവിന്റെ എവര്‍ഗ്രീന്‍ ഹിറ്റ് ഗാനമായ കണ്ണാടി കൂടും കൂട്ടി എന്ന ഗാനത്തിനായിരുന്നു താരം ചുവട് വെച്ചത്. വലിയ പെരുന്നാളിന്റെ പ്രെമോഷന്റെ ഭാഗമായി പങ്കെടുത്ത ഒരു പരിപാടിയിലായിരുന്നു ഷെയിന്റെ നൃത്തം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക